Sunday, March 15, 2026 Last Updated 30 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 26 Apr 2025 02.50 PM

കടല്‍ക്കൊള്ളക്കാരായി ചാക്കോച്ചനും ഇസഹാഖും, ഒപ്പം പ്രിയയും ; പൈറേറ്റ് തീമില്‍ ഇസഹാഖിന്റെ ജന്മദിനം ആഘോഷിച്ച് ചാക്കോച്ചന്‍; വൈബില്‍ തിളങ്ങി മഞ്ജുവും പിഷാരടിയും

മലയാളികള്‍ക്ക് ഏറെയിഷ്ടമുള്ള കുഞ്ഞു താരപുത്രനാണ് കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖ് കുഞ്ചാക്കോ. ഇപ്പോഴിതാ ഇസുവിന്റെ ആറാം ജന്മദിനം പൈറേറ്റ് തീമില്‍ ആഘോഷിക്കുകയാണ് താരം.
Kunchacko Boban, Izahaak Kunchacko
Kunchakko Boban son izahaak birthday celebration (Image Source: Instagram)

ഒരു കാലത്ത് മലയാളികളുടെ മനസ്സില്‍ ‘രാജമല്ലി വിടരുന്നതു പോലെ’ ചോക്ലേറ്റ് ഹീറോയായി എന്റര്‍ ചെയ്ത താരമാണ് കുഞ്ചാക്കോ ബോബന്‍. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന് ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകഹൃദയം കീഴടക്കാന്‍ കഴിഞ്ഞു. പിന്നീടിങ്ങോട്ട് കൗമാരക്കാരുടെ പ്രണയസ്വപ്നമായി ചാ​ക്കോച്ചന്‍ മാറി. ചാക്കോച്ചനെ ഒളിഞ്ഞും തെളിഞ്ഞും പ്രണയിച്ച കോളജ് കുമാരികള്‍ അനവധിയാണ്. ചാക്കോച്ചനോട് അസൂയ തോന്നിയിരുന്ന ചെറുപ്പക്കാരും കുറവല്ല.
ഒരു കാലത്തിനപ്പുറം തന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ വരുത്തി സീരിയസ്സ് വില്ലന്‍ വേഷങ്ങള്‍ ചെയ്താണ് ചാക്കോച്ചന്‍ പിന്നീട് ആരാധകരെ അമ്പരപ്പിച്ചത്. ഏതു കഥാപാത്രവും തന്റെ കൈയില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചു. ഇപ്പോഴും ചാക്കോച്ചനെന്ന താരത്തിനെ പ്രണയിക്കുന്ന ആരാധകര്‍ ഒട്ടും കുറവല്ല. താരത്തിനോടുള്ള സ്നേഹവും അടുപ്പവും ചാക്കോച്ചന്റെ കുടുംബത്തോടും ആരാധകര്‍ക്കുണ്ട്. മലയാളികളുടെ എവർഗ്രീൻ പ്രണയനായകനാണ് കുഞ്ചാക്കോ ബോബൻ. ആരാധകർ ചാക്കോച്ചനെന്ന് ഇഷ്ടത്തോടെ വിളിക്കുന്ന താരത്തിന്റെ കുടുംബവും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ചാക്കോച്ചന്റെ ഭാര്യ പ്രിയയെയും മകന്‍ ഇസഹാഖിനെയും പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ അംഗത്തെപ്പോലെയാണ് സ്നേഹിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ചാക്കോച്ചന്‍ തന്റെ കരിയറിലെ വിശേഷങ്ങളും മകന്‍ ഇസുവിന്റെ കുസൃതികളും ചിത്രങ്ങളും ക്യൂട്ടായ വീഡിയോകളുമൊക്കെ അതിലൂടെ പങ്കിടാറുണ്ട്. മലയാളത്തിലെ താരപുത്രന്മാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കുഞ്ഞ് പ്രതിഭയാണ് ഇസു. പതിനാല് വർഷത്തെ കാത്തിരിപ്പുശേഷമുണ്ടായ കുഞ്ഞായതുകൊണ്ട് തന്നെ ഇസു ചാക്കോച്ചനും പ്രിയയ്ക്കും വളരെ സ്പെഷ്യലാണ്. മകന്‍ ജനിച്ച നിമിഷം മുതലുള്ള ഓരോ കൊച്ചുകൊച്ചു വിശേഷങ്ങളും ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇസുവിന്റെ ഓരോ പിറന്നാളുകളും വളരെ കളർഫുൾ തീമിലാണ് ചാക്കോച്ചനും പ്രിയയും ആഘോഷിക്കാറുള്ളത്.
ഇപ്പോഴിതാ മകൻ ഇസഹാഖിന്റെ ആറാം ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് കുഞ്ചാക്കോ ബോബനും പ്രിയയും. പൈറേറ്റ് തീമിലായിരുന്നു ഇത്തവണത്തെ പിറന്നാൾ ആഘോഷം. കടൽകൊള്ളക്കാരുടെ വേഷത്തിലെത്തിയ ചാക്കോച്ചന്റെയും ഇസുവിന്റെയും പ്രിയയുടെയും ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ‘‘ഇസ്സുവിനും കൂട്ടുകാർക്കുമായി ഒരു പൈറേറ്റ് തീം ജന്മദിന പാർട്ടി... കുടുംബമായി നിലകൊള്ളുന്നതിനും ഇസ്സുവിനോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനും എല്ലാവർക്കും നന്ദി...’’ എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് ചാക്കോച്ചന്‍ കുറിച്ചത്.

ചാക്കോച്ചന്റെ അടുത്ത സുഹൃത്തുക്കളായ മഞ്ജു വാര്യർ, രമേഷ് പിഷാരടിയും കുടുംബവുമൊക്കെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ചാക്കോച്ചന്‍ പങ്കിട്ട പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. വൻ പൊളി എന്നാണ് ആരാധകരുടെ കമന്റ്.

Ads by Google
Saturday 26 Apr 2025 02.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW