-->
ടിവിയില്‍ ലൈവ് ബ്രോഡ്കാസ്റ്റ് അവതരിപ്പിക്കുന്നതിനിടെ ഭൂകമ്പത്തില്‍ ഞെട്ടി അവതാരിക. സംഭവം തുര്‍ക്കിയിലാണ്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ബുധനാഴ്ചയാണ് തുര്‍ക്കിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.02 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. സിഎന്‍എന്‍ തുര്‍ക്കിയിലെ ന്യൂസ് റൂമിനുള്ളില്‍ വാര്‍ത്താ അവതാരകയായ മെല്‍റ്റെം ബോസ്‌ബെയോഗ്ലു വാര്‍ത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. നഗരത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായ സമയത്ത് ബോസ്‌ബെയോഗ്ലു ഒരു തത്സമയ പരിപാടി അവതരിപ്പിക്കുകയായിരുന്നു.
ഭൂകമ്പത്തില്‍ അവര്‍ ആകെ ഇളകുന്നത് കാണാം. എന്നാല്‍, ആ സമയത്തും അവര്‍ സമചിത്തത കൈവിടാതെ ശാന്തമായി വാര്‍ത്ത അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്നതും കാണാമായിരുന്നു. 'വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഇസ്താംബുളില്‍ വളരെ ശക്തമായ ഒരു ഭൂകമ്പം അനുഭവപ്പെടുന്നു' എന്ന് വീഡിയോയില്‍ ബോസ്‌ബെയോഗ്ലു പറയുന്നത് കേള്‍ക്കാം. തുര്‍ക്കിയിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയുടെ കണക്കനുസരിച്ച്, ഇസ്താംബൂളില്‍ ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് പറയുന്നത്. ബുധനാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു അനുഭവപ്പെട്ടവയില്‍ ഏറ്റവും വലുത്.
നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും, ബോസ്ഫറസ് കടലിടുക്കിന്റെ യൂറോപ്യന്‍, ഏഷ്യന്‍ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നഗരത്തെയാകെ ഭൂകമ്പം പിടിച്ചു കുലുക്കിയതിനാല്‍ ഇവിടെയുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പറയുന്നത്.
😱Earthquake live on air: Turkish news anchor reports tremors during broadcastA visibly shaken presenter, trying to remain calm, says: "A very strong earthquake is happening right now. A very strong earthquake is being felt in Istanbul."🙏🙏 pic.twitter.com/POtABihAtq— NEXTA (@nexta_tv) April 23, 2025