Thursday, March 12, 2026 Last Updated 19 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 01.36 PM

‘‘മലയാളവും അറിയാം മുണ്ടുടുക്കാനും അറിയാം ; കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ഒന്നും പഠിക്കേണ്ട’’

uploads/news/2025/04/777599/rajeev-chandrasekhar.jpg

കൊച്ചി: മലയാളത്തില്‍ നന്നായി സംസാരിക്കാനും മലയാളികളെപ്പോലെ മുണ്ടുടുക്കാനും മടക്കിക്കുത്താനും അറിയാമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്ക് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും പഠിക്കേണ്ട കാര്യമില്ലെന്നും താന്‍ ഇവിടെ വന്നിരിക്കുന്നത് ജനങ്ങളുടെ ജീവിതത്തില്‍ വ്യത്യാസം കൊണ്ടുവരാന്‍ അധികാരം പിടിക്കാന്‍ വേണ്ടിയാണെന്നും അതല്ലാതെ മടങ്ങിപ്പോവില്ലെന്നും പറഞ്ഞു.

ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം മലയാളം അറിയില്ലെന്നും മലയാളിയല്ലെന്നും പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ തനിക്കെതിരേ നടത്തുന്ന വിമര്‍ശനത്തിന് മറുപടി നല്‍കിയത്. മലയാളത്തില്‍ പ്രസംഗിച്ച അദ്ദേഹം തനിക്ക് മലയാളം അറിയില്ലെന്ന വിമര്‍ശനത്തെ വെല്ലുവിളിച്ചു. രാജ്യം മുഴുവന്‍ നാഷണല്‍ സര്‍വീസ് ചെയ്ത് ഒരു വ്യോമസേന പട്ടാളക്കാരനായിരുന്ന എ കെ ചന്ദ്രശേഖരന്റെ മകനാണ് താന്‍. തൃശൂരില്‍ പഠിച്ചുവളര്‍ന്നയാളാണ്. തനിക്ക് മുണ്ടുക്കാനും അറിയാം അത് മുന്നില്‍ മടക്കിക്കുത്താനും അറിയാം.

മലയാളം സംസാരിക്കാനും ജനങ്ങള്‍ക്ക് വികസന സന്ദേശം മലയാളത്തില്‍ പറയാനും തനിക്ക് കഴിയും. വേണമെങ്കില്‍ മലയാളത്തില്‍ രണ്ടു തെറി പറയാനും അറിയാമെന്നും വ്യക്തമാക്കി. എന്നാല്‍ താനിവിടേയ്ക്ക് വന്നത് അതിനൊന്നുമല്ലെന്നും ജനങ്ങള്‍ക്ക് മികച്ച ജീവിതസാഹചര്യം ഒരുക്കുന്ന ഒരു ഭരണസംവിധാനത്തിലേക്ക് അവരെ നയിക്കാനാണെന്നും അതല്ലാതെ മടങ്ങിപ്പോകില്ലെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW