-->
മകള്‍ നാരായണിയുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ ശോഭന പങ്കുവയ്ക്കാറുള്ളു. കഴിഞ്ഞ വര്‍ഷത്തെ ലോക മാതൃദിനത്തില്‍ ആയിരുന്നു നാരായണിക്കൊപ്പമുള്ള ഡാന്‍സ് റീല്‍ ശോഭന പങ്കുവച്ചത്. അമ്മയ്‌ക്കൊപ്പം തന്നെ വളര്‍ന്ന മകളുടെ വീഡിയോ വൈറലായി മാറിയിരുന്നു.
ഇപ്പോഴിതാ, ശോഭന പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ശ്രദ്ധ നേടുന്നത്. ഒരു പെൺകുട്ടിയ്ക്ക് ഒപ്പം തോക്കിൽ ഉന്നം പിടിക്കുന്ന ശോഭനയെ ആണ് ചിത്രത്തിൽ കാണാനാവുക. കൂടെയുള്ളത് മകൾ നാരായണിയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.
അതേസമയം, ഒരിടവേളയ്ക്ക് ശേഷം ശോഭന അഭിനയിക്കുന്ന 'തുടരും' എന്ന ചിത്രം ഏപ്രിൽ 25ന് വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലാണ് നായകൻ. ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ- ശോഭന ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.