Sunday, March 15, 2026 Last Updated 9 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 25 Apr 2025 08.08 AM

ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതു ദര്‍ശനം ; രാമചന്ദ്രന്റെ സംസ്‌ക്കാരം ഇന്ന് 12 മണിക്ക് ഇടപ്പളളി ശ്മശാനത്തില്‍

uploads/news/2025/04/777521/ramachandran.jpg

കൊച്ചി: കശ്മീരില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ സംസ്‌ക്കാരം ഇന്ന് 12 മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കൊണ്ടുവന്ന രാമചന്ദ്രന്റെ ഭൗതീകശരീരം ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക പാര്‍ക്കില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം ചങ്ങമ്പുഴ പാര്‍ക്കിലേക്ക് പൊതു ദര്‍ശനത്തിന് എത്തിച്ചു്

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരു 26 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്തില്‍ നിന്ന് മൂന്ന് പേര്‍, കര്‍ണാടകയില്‍ നിന്ന് മൂന്ന് പേര്‍, മഹാരാഷ്ട്ര യില്‍ നിന്ന് ആറ് പേര്‍, ബംഗാളില്‍ നിന്ന് രണ്ട് പേര്‍, ആന്ധ്രയില്‍ നിന്ന് ഒരാള്‍, കേരളത്തില്‍ നിന്ന് ഒരാള്‍, യുപി, ഒഡീഷ, ബീഹാര്‍, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയില്‍ ഉള്ളത്.

സംഭവത്തില്‍ മൂന്ന് ഭീകരരുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മകള്‍ ആരതിയുടെ മുന്നില്‍ വെച്ചായിരുന്നു ഭീകരര്‍ രാമചന്ദ്രനെ വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. മക്കളുമായി ആരതി കാട്ടിലൂടെ ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ വിളിച്ച ശേഷമാണ് സൈന്യവും സമീപവാസികളും രക്ഷക്കെത്തിയത്. തന്റെ മുന്നിലെത്തിയ ഭീകരര്‍ സൈനിക വേഷത്തില്‍ ആയിരുന്നില്ലെന്നും ആരതി പറയുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW