Monday, March 16, 2026 Last Updated 17 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Apr 2025 06.40 PM

പഹൽ​ഗാമിൽ സംഭവിച്ചതിൽ ഹൃദയം തകർന്നു, ഒപ്പം ദേഷ്യവും, ഇതിനുത്തരവാദികളായവരെ എത്രയുംപെട്ടന്ന് നിയമത്തിനുമുന്നിൽ കൊണ്ടുവരണം: പൃഥ്വിരാജ്

pahalgam terrorist attack
photo - facebook

ജമ്മു കശ്മീര്‍ : പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. പഹൽ​ഗാമിൽ സംഭവിച്ചതിൽ ഹൃദയം തകർന്നു. ഒപ്പം ദേഷ്യവും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം പ്രാർത്ഥിക്കുന്നു. ഇതിനുത്തരവാദികളായവരെ എത്രയുംപെട്ടന്ന് നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

പഹൽഗാം ഭീകരാക്രമണത്തിൽ അപലപിച്ച് മമ്മൂട്ടിയും മോഹൻലാലും രംഗത്തെത്തിയിരുന്നു. തീർത്തും ഹൃദയഭേദകമായ സംഭവങ്ങളാണ് പഹൽ​ഗാമിൽ നടന്നതെന്നും ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നുവെന്നും മമ്മൂട്ടി കുറിച്ചു.

“പഹൽഗാം ഭീകരാക്രമണം തീർത്തും ഹൃദയ ഭേദകമാണ്. ഇത്തരം ദുരന്തങ്ങൾക്ക് മുന്നിൽ വാക്കുകൾ ഇല്ലാതാകുകയാണ്. ദുരിതബാധിതരായ കുടുംബങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന വേദനയും ആഘാതവും സങ്കൽപ്പിക്കാൻ പോലും പ്രയാസമാണ്. രാജ്യം മുഴുവൻ അഗാധമായ ദുഃഖത്തിലാണ്. ദുഃഖത്തിലും ഐക്യദാർഢ്യത്തിലും ഒറ്റക്കെട്ടായി നിൽക്കുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ട ധീരരായ ആത്മാക്കൾക്ക് നീതി ലഭ്യമാക്കാൻ ഞങ്ങളുടെ സായുധ സേനയിൽ പൂർണ വിശ്വാസമർപ്പിക്കുന്നു. അവരുടെ ത്യാഗം ഒരിക്കലും മറക്കില്ല”, എന്നാണ് മമ്മൂട്ടി കുറിച്ചത്.

Ads by Google
Ads by Google
TRENDING NOW