Friday, March 13, 2026 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 07.37 PM

"ഓർഡർ ചെയ്ത ഭക്ഷണം എന്താണെന്ന് പോലും മനസ്സിലാകാതെ കൊണ്ടുവരാൻ പറഞ്ഞു..." ജപ്പാൻ യാത്രയെക്കുറിച്ച് അഹാന കൃഷ്ണ

uploads/news/2025/04/777062/1000443850.jpg
Ahana about japan's food (Image source: Youtube)

രാഷ്ട്രീയ നേതാവും അഭിനേതാവുമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരകുടുംബമാണ്. മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണ എന്നിവരെല്ലാം തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്. മലയാള സിനിമകളിൽ കാമ്പുള്ള കഥാപാത്രങ്ങൾ ചെയ്ത് അഹാനയും ചേച്ചിയുടെയും അച്ഛന്റെയും പാത പിന്തുടർന്ന് ഇഷാനിയും സിനിമകളിൽ അഭിനയിച്ചു. എല്ലാ യാത്രവിശേഷങ്ങളും അഹാന സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അമ്മ സിന്ധു കൃഷ്ണകുമാറിനും സഹോദരിമാരായ ഹൻസിക കൃഷ്ണ, ഇഷാനി കൃഷ്ണയ്ക്കും ഒരുമിച്ച്‌ നടത്തിയ ജപ്പാൻ യാത്രയുടെ വ്ലോഗ് പുറത്തുവിട്ടിരിക്കുകയാണ് അഹാന കൃഷ്ണ.
ജപ്പാനിലെ ചെറി ബ്ലോസം കാണാൻ കൊതിച്ച്‌ രാജ്യത്തെത്തിയ അഹാനയും കുടുംബവും ടോക്കിയോ, കനസാവ, ക്യോട്ടോ, ഒസാക്ക എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. യാത്രയിലൂടനീളം മനോഹരമായ കാഴ്ചകള്‍ പങ്കുവെച്ച താരം പുതിയ സ്ഥലത്തെ ഭക്ഷണങ്ങളും രുചിച്ചു നോക്കാൻ മറന്നില്ല.
ചീസ് കേക്ക്, സ്ട്രോബറി ഷോട്ട് കേക്ക്, ഫ്യൂജി ആപ്പിള്‍, സ്ട്രോബറികള്‍ എന്നിവയെല്ലാം വ്ളോഗിലുണ്ട്. ഭക്ഷണശാലകളില്‍ കയറി ഭാഷ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ പരിഭാഷപ്പെടുത്തിയാണ് അഹാന ഭക്ഷണം ഓർഡർ ചെയ്തത്. "ഓർഡർ ചെയ്ത ഭക്ഷണം എന്താണെന്ന് പോലും മനസ്സിലാകാതെയാണ് കൊണ്ടുവരാൻ പറഞ്ഞത്..." താരം വീഡിയോയില്‍ പറയുന്നു.
ചിക്കൻ കാട്സുബോള്‍, വാനില ഐസ്ക്രീം, കനസാവയില്‍ നിന്ന് ക്യൂട്ടോയിലെത്തുമ്പോൾ അച്ചാറിട്ട കക്കരി, ഒകൂനിമിയാക്കി, കുമോ സാക്കുറ മൂസ് ഡെസേട്ട് തുടങ്ങിയ പുതിയ വിഭവങ്ങളും അഹാനയും സംഘവും പരീക്ഷിക്കുന്നുണ്ട്. അവർ സന്ദർശിച്ച പല ഭക്ഷണശാലകളിലും നല്ല സഹകരണമായിരുന്നെന്നും ഒരു കടയിലെ ഭക്ഷണം നല്ലതാണെന്ന് അഭിപ്രായപ്പെടുമ്പോൾ തൊട്ടപ്പുറത്തെ റസ്റ്റോറന്റിലെ ആളുകളും ഹാപ്പിയാണെന്നും അവർ നന്ദി പറഞ്ഞെന്നും കൗതുകത്തോടെ അഹാനയും അമ്മ സിന്ധു കൃഷ്ണകുമാറും പറയുന്നു.
ജപ്പാൻകാരുടെ പരമ്പരാഗത വസ്ത്രമായ കിമോണോ ധരിച്ചശേഷം ജാപ്പനീസ് സംസ്കാരത്തിലെ പ്രധാനഘടകമായ ടീ സെറിമണിയും അഹാനയും കുടുംബവും പരീക്ഷിക്കുന്നതും വീഡിയോയിലുണ്ട്. "9-ാം നൂറ്റാണ്ട് മുതല്‍ ബുദ്ധമത വിശ്വാസികള്‍ ചെയ്ത് തുടങ്ങിയ ടീ സെറിമണി ഇപ്പോഴും തുടരുന്നു.
ടീ സെറിമണിക്കായി പ്രത്യേക ടീ റൂം ഉണ്ട്. അവിടെ ഒരു ടീ മാസ്റ്ററുമുണ്ട്. ടീ സെറിമണിയുടെ ഭാഗമായി ആദ്യം മധുരം കഴിക്കുന്നു. പിന്നീട് ടീ ഉണ്ടാക്കുന്നു. ലാളിത്യം, ബഹുമാനം, സൗഹാർദം തുടങ്ങിയ കാര്യങ്ങളാണ് ഈ ചടങ്ങുകൊണ്ട് സൂചിപ്പിക്കുന്നത്.
മാച്ചാ ടീ ആണ് ഞങ്ങള്‍ തയ്യാറാക്കിയത്. തിളച്ച വെള്ളമൊഴിച്ച്‌ പൊടി നന്നായി കലർത്തുന്നു. ശേഷം അത് കുടിക്കുന്നു. എല്ലാവരും അത് രസിച്ച്‌ കുടിച്ച്‌ കപ്പ് താഴെ വെക്കുന്നതോടുകൂടി ടീ സെറിമണി അവസാനിക്കും. ഡബിള്‍ ചീസ് ബർഗറും കൊറിയൻ റെസ്റ്റോറന്റില്‍ നിന്ന് ബിബിംബാപ് എന്ന വിഭവം കഴിക്കുന്നതും വീഡിയോയിലുണ്ട്. നീണ്ട ക്യൂവില്‍നിന്ന് വാങ്ങിയ കേക്കിന്റെ കവർ പൊട്ടിച്ച്‌ നടുറോഡില്‍നിന്ന് കൊതിയോടെ അഹാന അത് കഴിക്കുന്ന രസകരമായ ദൃശ്യങ്ങളും വ്ളോഗില്‍ കാണാം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW