Saturday, March 14, 2026 Last Updated 1 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Apr 2025 11.57 AM

പെണ്‍കുഞ്ഞ് പിറന്നു; വിവാഹ വാര്‍ഷികദിനത്തില്‍ സന്തോഷം പങ്കുവെച്ച് വിഷ്ണു വിശാല്‍

vishnu-vishal-
photo-www.instagram.com/thevishnuvishal/

നാല് വർഷം മുമ്പായിരുന്നു തെന്നിന്ത്യൻ നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ​ഗുട്ടയും തമ്മിലുള്ള വിവാഹം. അന്ന് അത് വലിയ രീതിയിൽ‌ ചർച്ചയായ വിവാ​ഹമായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും 2021ൽ വിവാ​ഹിതരായത്. ആദ്യ വിവാഹത്തിൽ‌ വിഷ്ണുവിന് ഒരു മകനുണ്ട്. വിഷ്ണുവിന്റെ മകനെ സ്വന്ത‍ം കുഞ്ഞിനെപ്പോലെയാണ് ജ്വാല ​ഗുട്ടയും സ്നേഹിച്ചിരുന്നത്.

ഇപ്പോഴിതാ നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിഷ്ണുവിന്റെയും ജ്വാല ​ഗുട്ടയുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നെത്തിയിരിക്കുകയാണ്. തനിക്കും ജ്വാലയ്ക്കും ആദ്യത്തെ കൺമണി പിറന്ന വിവരം വിഷ്ണു തന്നെയാണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഇരുവർക്കും പെൺകു‍ഞ്ഞാണ് പിറന്നത്. ആശുപത്രിയിൽ നിന്നുള്ള കുടുംബത്തിന്റെ ചിത്രങ്ങളും വിഷ്ണു പങ്കിട്ടു.

‘ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു. ആര്യൻ ഇപ്പോൾ ഒരു മൂത്ത സഹോദരനാണ്, ഇന്ന് ഞങ്ങളുടെ നാലാം വിവാഹ വാർഷികമാണ്...
അതേ ദിവസം തന്നെ സർവ്വശക്തനിൽ നിന്നുള്ള ഈ സമ്മാനം ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ആവശ്യമാണ് ’ചിത്രങ്ങള്‍ക്കൊപ്പം വിഷ്ണു വിശാല്‍ കുറിച്ചു.

രാക്ഷസന്‍ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു തെന്നിന്ത്യയില്‍ ശ്രദ്ധ നേടുന്നത്. രാക്ഷസന്‍ തിയറ്ററുകളില്‍ നിറഞ്ഞ കൈയടി നേടി മുന്നേറുമ്പോഴായിരുന്നു വിഷ്ണു വിശാല്‍ വിവാഹമോചിതനാകുന്നുവെന്ന വിവരം ആരാധകരെ അറിയിച്ചത്. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നും വിഷ്ണു വിശാല്‍ വ്യക്തമാക്കി.

ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുകൂടിയായ ജ്വാലയുടെയും രണ്ടാം വിവാഹമാണിത്. ബാഡ്മിന്റണ്‍ താരം ചേതന്‍ ആനന്ദായിരുന്നു ജ്വാലയുടെ ഭര്‍ത്താവ്. 2011 ല്‍ ഇവര്‍ വിവാഹമോചിതരായി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW