Thursday, March 12, 2026 Last Updated 36 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 21 Apr 2025 02.23 PM

മൈലാഞ്ചി മൊഞ്ചില്‍ തിളങ്ങി വികെ ; വിക്കി കൗശാലിന്റെ പേര് മെഹന്തി കൊണ്ട് വലതു കൈയില്‍ കുറിച്ച് കത്രീന- റൊമാന്റിക് ട്രെന്‍ഡില്‍ താരദമ്പതിമാര്‍

ബോളിവുഡിന്റെ ക്യൂട്ട് താരദമ്പതിമാരായ കത്രീന കെയ്ഫും വിക്കി കൗശാലും ആരാധകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളാണ്. ഇപ്പോഴിതാ കത്രീന കൈഫ് തന്റെ ഉറ്റ സുഹൃത്തിന്റെ വിവാഹത്തിൽ തന്റെ വലതു കൈയില്‍ വികെ എന്ന് മെഹന്തി ഡിസൈന്‍ ചെയ്താണ് തിളങ്ങിയത്.
Katrina Kaif, Vicky Kashal
Katrina Kaif and Vicky Kaushal (Image Source: Instagram)

ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ വിക്കി കൗശാലും കത്രീന കെയ്ഫും കരിയറിലുഗ ജീവിതത്തിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ്. പല വേദികളിലും പരസ്പരം നല്‍കുന്ന ബഹുമാനവും സ്നേഹവും ഇവരുടെ ഇഴയടുപ്പത്തിന്റെ തെളിവുകളാണ്. കത്രീനയുടെ നന്മ പറയാന്‍ വിക്കിയും, വിക്കിയുടെ നല്ല ഗുണങ്ങള്‍ പറയാന്‍ കത്രീനയും ഒട്ടും മടി കാണിക്കാറില്ല. പ്രണയവും പരസ്പര ബഹുമാനവും ഏറെയുള്ള താരദമ്പതിമാരാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതിമാരുടെ ചിത്രങ്ങള്‍ അതുകൊണ്ടു തന്നെ വളരെപ്പെട്ടെന്ന് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ ഉറ്റസുഹൃത്തും ചലച്ചിത്ര നിർമ്മാതാവുമായ കരിഷ്മ കോഹ്‌ലിയുടെ മനോഹരമായ ക്രിസ്ത്യൻ വിവാഹത്തിന് പോയപ്പോഴുള്ള താരദമ്പതിമാരുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. മധുരവും വ്യക്തിപരവുമായ പ്രണയത്തിലൂടെയാണ് ഇവര്‍ രണ്ടാളും എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ഭർത്താവും നടനുമായ വിക്കി കൗശലിന് പ്രത്യേക ആദരം നല്‍കി തന്റെ മെഹന്തിയിൽ ‘വികെ’ എന്ന അക്ഷരം ഡിസൈന്‍ ചെയ്താണ് കത്രീന തിളങ്ങിയത്. വലതു കൈയില്‍ വികെ എന്ന് മെഹന്തിയില്‍ കുറിച്ച് വിക്കിയ്ക്കൊപ്പം ചിരിച്ചു കൊണ്ടിരിക്കുന്ന കത്രീനയു​ടെ ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
വലിയ ഫ്ലോറല്‍ ഡിസൈനുള്ള ഓഫ്-ഷോൾഡർ ഫ്ലോയിംഗ് പിങ്ക് ഗൗണില്‍ അതിസുന്ദരിയായിരുന്നു കത്രീന. ക്ലാസിക് കറുത്ത ത്രീ-പീസ് സ്യൂട്ട് ധരിച്ചാണ് വിക്കി എലഗന്റ് ലുക്കില്‍ തിളങ്ങിയത്. സ്വപ്നതുല്യമായ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും ഇന്റർനെറ്റിൽ നിറഞ്ഞുനിൽക്കുകയാണ്. ചിത്രങ്ങളിലൊന്നില്‍ കത്രീനയും വിക്കിയും ഒരുമിച്ച് ഇരിക്കുന്നതും വിവാഹ ആഘോഷങ്ങൾ ആസ്വദിക്കുന്നതും കാണാം. മറ്റൊന്നില്‍ വിക്കിയെ ചേര്‍ത്തു പിടിച്ചിരിക്കുന്ന കത്രീനയുടെ വലതു കൈയിൽ ‘വികെ’ എന്ന അക്ഷരങ്ങള്‍ കുറിച്ച മെഹന്തി കാണാം. കത്രീന വധുവായ കരിഷ്മ കോഹ്‌ലിയെ ഊഷ്മളമായി കെട്ടിപ്പിടിക്കുന്ന മറ്റൊരു മനോഹരമായ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
കരിയറിലും രണ്ടാളും തിളങ്ങി നില്‍ക്കുകയാണ്. കത്രീന അവസാനമായി വന്നത് സൈക്കോളജിക്കൽ ത്രില്ലറായ മെറി ക്രിസ്മസിലാണ്, അതേസമയം വിക്കി അടുത്തിടെ തന്റെ ചിത്രമായ ഛാവയിലൂടെ വലിയ ഹിറ്റ് നൽകി.

Ads by Google
Monday 21 Apr 2025 02.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW