-->
ബിഗ് സ്‌ക്രീനിൽ മികച്ച കഥാപാത്രങ്ങൾ നൽകി എന്നും പ്രേക്ഷക ഹൃദയം കീഴടക്കിയിട്ടുള്ള താരമാണ് ഖുശ്ബു സുന്ദർ. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും അഭിനയിച്ച് താരം അംഗീകാരം നേടിയിട്ടുണ്ട്. ഒരു നടി എന്ന നിലയിൽ മാത്രമല്ല, ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലും ഖുശ്ബു പ്രിയങ്കരിയാണ്.
സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അവർ തന്റെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ എല്ലാ പുതിയ കാര്യങ്ങളും ആരാധകരുമായി പതിവായി പങ്കിടാറുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ചില അതിശയിപ്പിക്കുന്ന ചിത്രങ്ങൾ താരം പങ്കിട്ടിരുന്നു.
ഇപ്പോഴിതാ വീണ്ടും ആരാധകരെ അതിശയിപ്പിക്കുകയാണ് താരം. തന്റെ പുതിയ അവതാരത്തിലൂടെ ശ്രദ്ധയാകർഷിക്കുന്ന ഐക്കണിക് താരം 54 വയസ്സിൽ, തന്റെ 20 കിലോയിലധികം ഭാരം കുറച്ചു, അതും ഒമ്പത് മാസത്തിനിടെ. ആ മാറ്റം കാട്ടുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. തിളങ്ങുന്ന പച്ച നിറത്തിലുള്ള സീക്വിൻ വസ്ത്രത്തിൽ മൃദുവായ മേക്കപ്പും ചുരുണ്ട മുടിയും ഒക്കെയായി മധുര പതിനേഴിന്റെ സൗന്ദര്യത്തിലാണ് തിളങ്ങുന്നത്. "ഭാവിയിലേക്ക് മടങ്ങുക..." എന്ന ക്യാപ്ഷൻ നൽകി പങ്കിട്ട ചിത്രത്തിൽ ഗുഡ് ഹെൽത്ത്, ഗ്ലാമർ സ്ലാം എന്നീ ഹാഷ് ടാഗുകളും നൽകിയിട്ടുണ്ട്. താരത്തിന്റെ മേക്കോവർ ചിത്രങ്ങൾ കണ്ട് അതിശയിക്കുകയാണ് ആരാധകർ.
വിമർശന കമന്റുകളും ചിത്രങ്ങൾക്ക് താഴെ നിറയുന്നുണ്ട്. ഭാരം കുറയ്ക്കലിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് കൂടുതലും. ഇഞ്ചക്ഷനുകൾ മൂലമാണെന്നാണ് പലരും കുറിക്കുന്നത്.