-->
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറെന്ന പദവി പ്രേക്ഷകര്‍ മനസ്സറിഞ്ഞു നല്‍കിയ താരമാണ് മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ മഞ്ജു പിന്നീട് ശക്തമായ ഒരുപാട് കഥാപാത്രങ്ങള്‍ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുന്ന സമയത്താണ് അഭിനേതാവായ ദിലീപിനെ വിവാഹം ചെയ്ത് മഞ്ജു സിനിമാലോകത്ത് നിന്ന് ഇടവേളയെടുത്തു.
എന്നാല്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമാലോകത്തേക്ക് തിരിച്ചെത്തിയപ്പോള്‍ നിറഞ്ഞ കൈയടിയോടെ പ്രേക്ഷകര്‍ താരത്തെ സ്വീകരിച്ചു. ദിലീപുമായുള്ള വിവാഹമോചനമടക്കം പല പ്രതിസന്ധികളും താരം നേരിട്ടാണ് ഇന്നത്തെ വിജയം നേടിയെടുത്തത്. വിവാഹമോചനം നേടി കരഞ്ഞ് കൊണ്ട് കോടതി മുറിയില്‍ നിന്നും ഇറങ്ങി കാറില്‍ കയറുന്ന മഞ്ജുവിന്റെ ദൃശ്യം ഇന്നും ആരാധകരുടെ മനസിലുണ്ട്. എന്നാല്‍ കണ്ണീർ പുത്രിയായി ജീവിതത്തില്‍ ഒതുങ്ങാൻ മഞ്ജു വാര്യർ തയ്യാറായില്ല.
തിരിച്ചുവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റെ മികച്ച പ്രകടനം കാഴ്ചവച്ച് പുരസ്കാരങ്ങളും കൈയടികളും താരം നേടി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മഞ്ജു വാര്യര്‍. തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെയാണ് താരം പങ്കിടാറുള്ളത്. ഡിജിറ്റല്‍ മീഡിയയെ അത്ര കണ്ട് ഫോളോ ചെയ്യുന്ന പുതുതലമുറയിലെ നായികയാണ് മഞ്ജു.
ഇപ്പോഴിതാ എഐ യെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് മഞ്ജു വാര്യര്‍. സ്വന്തം കണ്ണിനെയും കാതിനെയും തന്നെ വിശ്വസിക്കാൻ പറ്റാത്ത വിധം എഐ കാലങ്ങള്‍ വന്നിരിക്കുന്നു. അത് നല്ല രീതിയില്‍ ഉപയോഗപ്പെടുത്താൻ സാധിക്കും, പക്ഷേ ചിലർ അതിനെ വല്ലാതെ ദുരുപയോഗം ചെയ്യുന്നു എന്നാണ് മഞ്ജു വാര്യർ പറയുന്നത്. തന്റെ അനുഭവത്തില്‍ നിന്നാണ് മഞ്ജു വാര്യർ ഇതേ കുറിച്ച് പറയുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. അഭിമുഖത്തിനിടെ ഒരു ഗെയിം സെഗ്മെന്റില്‍ മഞ്ജുവിന്റെ ചില ചിത്രങ്ങള്‍ കാണിക്കുന്നതാണ് വീഡിയോയില്‍. അത് ഒറിജിനില്‍ ആണോ എഐ ആണോ എന്ന് മഞ്ജുപറയണം. അക്കൂട്ടത്തില്‍ ഒരു സ്ലീവ് ലസ്സ് ടോപ്പിട്ട് നില്‍ക്കുന്ന മഞ്ജുവിന്റെ അല്പം വള്‍ഗറായ ചിത്രവും കടന്ന് വന്നു. ‘‘അത് ഞാൻ ചുരിദാർ ധരിച്ച് നില്‍ക്കുന്ന ഒരു ആഡ് ഷൂട്ടിന്റെ ചിത്രമാണ്, എ ഐ ദുരുപയോഗം ചെയ്യുന്നത് ഈ രീതിയിലൊക്കെയാണ്...എഐയില്‍ ഏതോ ദുഷ് പ്രവൃത്തി ചെയ്യുന്ന ആളാണ് ഈ വിധത്തില്‍ എന്റെ ഫോട്ടോ മാറ്റിയിരിക്കുന്നത്. ഇത്തരം വ്യാജ ഫോട്ടോകളും മറ്റും ഉണ്ടാക്കാനുള്ള വഴികള്‍ മാത്രമേ ഇന്ന് നമ്മുടെ നാട്ടിലുള്ളൂ, അത് ഇല്ലാതാക്കാനുള്ള വഴികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അർഹിയ്ക്കുന്ന അവഗണനയോടെ തള്ളിക്കളയാൻ മാത്രമേ ഇപ്പോള്‍ സാധിക്കുകയുള്ളൂ, അതല്ല എങ്കില്‍ നിയമപരമായി നേരിടണം. അതിന് പിന്നാലെ പോകാൻ പലരും തയ്യാറല്ലാത്തതാണ് ഇതൊക്കെ കൂടാനുള്ള കാരണം...’’മഞ്ജു വാര്യർ പറഞ്ഞു.
തുടര്‍ന്നും എഐയും മഞ്ജുവാര്യരും തമ്മിലുള്ള ചില ക്വസ്റ്റന്‍ ആന്‍സര്‍ സെഗ്മെന്റുമുണ്ടായിരുന്നു. എന്നാലതിലും എഐയില്‍ തന്നെ സംബന്ധിച്ച് വന്ന പല വിവരങ്ങളും തെറ്റാണ് എന്നും മഞ്ജു തെളിയിച്ചു. മഞ്ജുവിന്റെ ഹൈറ്റ്, മഞ്ജുവിന് ഇഷ്ടപ്പെട്ട നിറം, ഭക്ഷണം തുടങ്ങിയവ എല്ലാം തെറ്റിപ്പോയി. പക്ഷേ കരിയറിലേക്ക് കടന്നപ്പോള്‍, മഞ്ജുവിന്റെ സിനിമകളുടെ എണ്ണവും, അതില്‍ എത്ര ക്ലാസിക് ഹിറ്റുകള്‍ സംഭവിച്ചു എന്നതും, കഥാപാത്രങ്ങളുടെ പേരും എല്ലാം എ ഐയ്ക്ക് വളരെ കൃത്യമായി അറിയാൻ സാധിക്കുന്നുണ്ട്. എഐ പറഞ്ഞ ചില കാര്യങ്ങള്‍ മഞ്ജുവിനെ തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നുവെന്നും വീഡിയോയില്‍ കാണാം.
പ്രായം 47 ആയെങ്കിലും, മഞ്ജുവിനെ സംബന്ധിച്ച് അത് വെറും നമ്പർ മാത്രമാണ്. മലയാളികളുടെ മനസില്‍ ഓരോ ദിവസവും പ്രായം കുറയുകയും സൗന്ദര്യം കൂടുകയും ചെയ്യുന്ന പ്രതിഭാസമാണ് താരം. വിവാഹമോചിതയായി വർഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ഇവരുടെ വിവാഹമോചനത്തെ കുറിച്ചുള്ള ചർച്ചകള്‍ ആരാധകർക്കിടയില്‍ സജീവമാണ്. എന്താണ് ഇവർക്കിടയില്‍ സംഭവിച്ചത് എന്നറിയാനുള്ള ആകാംഷയാണ് പലർക്കും. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറയാൻ രണ്ടുപേരും ഇതുവരെ തയ്യാറായിട്ടില്ല.
മലയാള സിനിമകളില്‍ മൂന്ന് വർഷത്തെ കാലയളവില്‍ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു ആരാധകരെ വിസ്മയിപ്പിച്ചു. ആദ്യവരവില്‍ സ്ത്രീ കേന്ദ്രികൃതമായ സിനിമകള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയെടുത്ത മഞ്ജു തന്റെ തിരിച്ചുവരവിലും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നില്ല. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം മഞ്ജുവിന് ലഭിക്കാനിടയായതും അതുകൊണ്ടാണ്. പൊതുവില്‍ പുരുഷാധിപത്യത്തിന് കീഴ്പ്പെട്ടിരിക്കുന്ന സിനിമ മേഖലയില്‍ ഒരു സ്ത്രീ ഇത്രയും ശക്തയായി നില നില്‍ക്കുക എന്നു പറയുന്നത് തന്നെ വളരെ ശ്രമകരമാണ്.
രണ്ടാം വരവിലെ മഞ്ജു രൂപഭാവങ്ങളും ഫിറ്റ്നെസ്സും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഓരോദിവസവും കൂടുതല്‍ ചെറുപ്പമായി കൊണ്ടിരിക്കുന്ന മഞ്ജുവിനെയാണ് സമീപകാലങ്ങളിലെ ചിത്രങ്ങളിലെല്ലാം കാണാൻ സാധിക്കുന്നത്. മഞ്ജുവിന്റെ പുതിയ ലുക്കിന് സോഷ്യല്‍ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇനിയും മലയാള സിനിമ മഞ്ജുവിനായി കരുതിവച്ചിരിക്കുന്നത് ഒട്ടേറെ ശക്തമായ കഥാപാത്രങ്ങളാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഫിറ്റ്നസിന് പ്രാധാന്യം കൊടുത്ത് തുടങ്ങിയത്. ഇന്ന് മലയാള സിനിമയില്‍ മാറുന്ന ട്രെന്റിന് അനുസരിച്ച് വസ്ത്രധാരണം നടത്തുന്ന അഭിനേത്രിയാണ് മഞ്ജു. നാല്‍പ്പത്തിയാറിലും മഞ്ജുവിന് ഇരുപതുകളുടെ ചെറുപ്പവും ഫിറ്റ്നസുമാണെന്നുമാണ് ആരാധകർ പറയാറുള്ളത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. മഞ്ജുവിന്റെയും ദിലീപിന്റെയും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ്. അമ്മയും മകളും തമ്മില്‍ ഒരു കണക്ഷനുമില്ല. മീനാക്ഷിയുടെ ബിരുദ ദാന ചടങ്ങിന് ശേഷമായിരുന്നു മീനാക്ഷിയും മഞ്ജുവും ഇൻസ്റ്റാഗ്രാമില്‍ പരസ്പരം ഫോളോ ചെയ്തത്.