-->
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. തിരിച്ചുവരവില്‍ മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും മഞ്ജു തിളങ്ങി. സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മഞ്ജു. നാല്‍പ്പതു പിന്നിട്ടെങ്കിലും ഇപ്പോഴും മധുരപതിനേഴിന്റെ അഴകില്‍ തിളങ്ങുന്ന താരത്തിന്റെ ഫാഷന്‍ സെന്‍സിനും സ്റ്റൈലിനും എന്നും നിറഞ്ഞ സ്വീകാര്യത കിട്ടാറുണ്ട്.
ഇപ്പോഴിതാ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇത്തവണ വിഷു ആഘോഷിക്കുന്ന മഞ്ജു വാര്യരുടെ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വീട്ടുമുറ്റത്തു നിന്നുള്ള കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. സഹോദരനും നടനും സംവിധായകനുമായ മധു വാര്യരും മകള്‍ ആവണിയുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അമ്മയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
സിംപിള്‍ ലുക്കില്‍ കോട്ടണ്‍ സാരി അണിഞ്ഞാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ചെറിയ മിറര്‍ വര്‍ക്കുള്ള സോഫ്റ്റ് കോട്ടന്‍ സാരിയ്ക്കൊപ്പം കറുത്ത ബ്ലൗസ് പെയര്‍ ചെയ്ത മഞ്ജു അതിസുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
എല്ലാ പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഗൃഹാതുരത്വം നിറഞ്ഞ ചിത്രത്തില്‍ അമ്മ ഗിരിജ വാര്യരും മധു വാര്യരുടെ പങ്കാളിയുമുണ്ട്. താരത്തിന്റെ വളര്‍ത്തുനായയെയും മഞ്ജുവിനൊപ്പം ചിത്രങ്ങളില്‍ കാണാം. വളർത്തു നായയെ ഓമനിക്കുന്ന ചിത്രങ്ങളും പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. കുടുംബം, സ്നേഹം, സന്തോഷം, സമാധാനം, വിഷു, തമിഴ് പുതുവത്സരം എന്നീ ഹാഷ് ടാഗുകളും മഞ്ജു നല്‍കിയിട്ടുണ്ട്. മോഹൻലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗ് ബജറ്റ് സിനിമയായ എമ്പുരാനിലെ പ്രിയദർശിനി രാംദാസ് എന്ന മഞ്ജുവിന്റെ കഥാപാത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ മഞ്ജുവിന്റെ ചിത്രങ്ങള്‍ക്ക് ആശംസകളും സ്നേഹവും കമന്റുകളിലൂടെ കുറിച്ചിട്ടുണ്ട്. ശിവദയും ടോവിനോയും ഹാര്‍ട്ട് ഇമോജിയാണ് കമന്റുകളില്‍ നല്‍കിയിത്. ‘മഞ്ജു ചേച്ചി ഒരായിരം ആയുസ്സോടെയും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു....ഒരായിരം നല്ല കഥാപാത്രങ്ങളെ ഇനിയും ഞങ്ങൾക്ക് സിനിമയിലൂടെ കാണിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു, എന്തോ സ്വന്തം ചേച്ചിയെ പോലെ ഫീലാണ് ഓരോതവണയും മഞ്ജു ചേച്ചിയെ കാണുമ്പോള്‍...’ എന്നതടക്കമാണ് കമന്റുകള്‍.