Saturday, March 14, 2026 Last Updated 30 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 15 Apr 2025 08.46 AM

ഗവണ്‍മെന്റ് പ്ലീഡര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോലീസ് പ്രചരിച്ച വീഡിയോ പരിശോധിക്കും

uploads/news/2025/04/775964/manu.jpg

കൊല്ലം: കൊല്ലത്തെ വാടക വീട്ടില്‍ ഹൈക്കോടതി അഭിഭാഷകന്‍ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. മരണത്തിലേക്ക് നയിച്ച കാരണം എന്താണെന്ന കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ സംബന്ധിച്ച അന്വേഷണം തുടരുകയാണ്. അടുത്തയിടെ മറ്റൊരു പീഡനവുമായി ബന്ധപ്പെട്ടു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ മനു മാപ്പു പറയുന്ന ദൃശ്യങ്ങളുമുണ്ടെന്നാണ് അഭ്യൂഹം. ഇതോടെ മാനസികമായി ബുദ്ധിമുട്ടിലായിരുന്നു എന്നാണു വിവരം.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വീഡിയോ കൊല്ലം വെസ്റ്റ് പൊലീസ് വിശദമായി പരിശോധിക്കും. അന്വേഷണ സംഘം എറണാകുളത്ത് എത്തി ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കും. കൂടാതെ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴി രേഖപ്പെടുത്തും. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുന്‍ ഗവ.പ്ലീഡര്‍ മാമ്മലശ്ശേരി പത്മാലയം അഡ്വ.പി.ജി.മനു (54) വിനെ കൊല്ലത്തെ വാടകവീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയുടെ അഭിഭാഷകനായിരുന്നു. കൂടാതെ പ്രമാദമായ ഒട്ടേറെ കേസുകളില്‍ ഹാജരായിരുന്നു.
ഗവ. പ്ലീഡറായിരിക്കെ നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 2023 നവംബറില്‍ ചോറ്റാനിക്കര പോലീസ് കേസെടുത്തിരുന്നു. ഇതോടെ പ്ലീഡര്‍ സ്ഥാനം രാജിവച്ചു ഒളിവില്‍ പോയി. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ പോലീസില്‍ കീഴടങ്ങി. പിന്നീടു ജാമ്യം ലഭിച്ചു പുറത്തിറങ്ങി അഭിഭാഷക ജോലിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍,

ഡോ. വന്ദന ദാസ് കേസില്‍ പ്രതിഭാഗത്തിനു വേണ്ടി നിയമസഹായം നല്‍കുന്നതിനായി പിറവത്തു നിന്നു മൂന്ന് ദിവസം മുന്‍പാണു കൊല്ലത്തേക്കു പോയത്. പ്രതിഭാഗം അഭിഭാഷകനായ ആളൂരിനൊപ്പം പ്രവര്‍ത്തിച്ചുവരികയായിരുന്നു. കേസുമായി ബന്ധപ്പെട്ടു ജൂനിയര്‍ അഭിഭാഷകരെ ഇന്നലെ കൊല്ലത്തെ വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. രാവിലെ 8നു വിളിച്ചപ്പോഴും വസ്ത്രം ഉള്‍പ്പെടെ കൊണ്ടു വരണമെന്ന് ഇവരോടു നിര്‍ദേശിച്ചു.

ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടര്‍ന്ന് ജൂനിയര്‍ അഭിഭാഷകര്‍ എത്തി നോക്കിയപ്പോഴാണ് വീടിന്റെ മുകളിലത്തെ നിലയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. വന്ദനാ കേസില്‍ 16ന് തുടര്‍വാദം നടക്കാനിരിക്കെയാണ് മനുവിന്റെ മരണം.കൊല്ലം വെസ്റ്റ് പോലിസ് കേസെടുത്തു. മൃതദേഹം ഇന്നു മാമലശേരിയില്‍ വസതിയിലെ എത്തിക്കും. ഭാര്യ: രേഖ. മക്കള്‍: അഭിറാം, അഗ്‌നിവേശ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW