-->
മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജിയോ ബേബി. ജിയോ ബേബിയുടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രം മലയാളത്തില്‍ മികച്ച അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഒരുപോലെ ഏറ്റുവാങ്ങിയതാണ്. ഈ സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച കാതൽ - ദി കോർ എന്ന ചിത്രവും സാമൂഹിക പ്രതികരണങ്ങളെയും ബന്ധങ്ങളെയും കുറിച്ചുള്ള ഗൗരവമേറിയതും സെൻസിറ്റീവുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തതാണ്.
ഇപ്പോഴിതാ ഇന്‍റര്‍വ്യൂ ചെയ്യുന്ന തട്ടമിട്ട പെണ്‍കുട്ടി ശബരിമലയ്‌ക്കെതിരെ ഒരു ചോദ്യം ചോദിച്ചപ്പോള്‍ അതിന് ജിയോ ബേബി നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ജിയോ ബേബി ചോദ്യത്തിന് ചുട്ട മറുപടി തന്നെയാണ് അവതാരകയ്ക്ക് കൊടുത്തത്.
ശബരിമല പ്രവേശനത്തെ കൂടുതലും എതിര്‍ത്തത് ഹിന്ദു സമുദായത്തിലെ സ്ത്രീകള്‍ തന്നെ ആയിരുന്നുവെന്നായിരുന്നു അവതാരകയായ പെണ്‍കുട്ടിയുടെ ജിയോ ബേബിയോട് പറഞ്ഞത്. ഒട്ടും ആലോചിക്കാതെ മറുത്തൊന്നും ചിന്തിക്കാതെ ജിയോ ബേബി അതിന് മറുപടി നല്‍കി.
‘‘അങ്ങിനെ നോക്കിയാല്‍ എല്ലാ മതങ്ങളും അങ്ങിനെ തന്നെയാണ് ചിന്തിക്കുന്നത്. ശബരിമലയില്‍ ഞങ്ങള്‍ പോകുന്നില്ല. റെഡി ടു വെയിറ്റ് എന്ന് ഹിന്ദു സ്ത്രീകള്‍ പറഞ്ഞല്ലോ. ഇപ്പോ മോസ്കിലെ കാര്യം നോക്കൂ. അവിടെ നിങ്ങള്‍ പോകാന്‍ പോലും തുടങ്ങിയിട്ടില്ല. നിങ്ങള്‍ മോസ്കില്‍ പോകണമെന്ന് പറഞ്ഞിട്ടുമില്ല...’’ ജിയോ ബേബി പറഞ്ഞു.
‘അവിടെ (ഇസ്ലാമില്‍) സ്ത്രീകള്‍ക്ക് അങ്ങിനെ ഒരു ആവശ്യമില്ല എന്നതാണ്...’ എന്നായി അവതാരക തന്റെ അഭിപ്രായത്തെ സാധൂകരിക്കാന്‍ ശ്രമം നടത്തി. ‘‘എല്ലാ മതങ്ങളും അങ്ങിനെ തന്നെയാ പറയുന്നത്....’’ എന്നാണ് ജിയോ ബേബി സ്ട്രോങ്ങ് ആയ മറുപടി കേട്ടതോടെ അവതാരക ശാന്തമായി.
ശബരിമലയെ ചൊറിയാൻ പോയി സ്വയം പണി മേടിക്കുന്ന കാഴ്ച്ച 😂 pic.twitter.com/chz54xqqNR— The Rightwave (@rightwaveindia) April 9, 2025