Saturday, March 14, 2026 Last Updated 20 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 12 Apr 2025 09.05 AM

ചൈന ലോക വ്യാപാരസംഘടനയെ സമീപിക്കുന്നു ; പകരച്ചുങ്കം 125 ആക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു

uploads/news/2025/04/775507/america-china.jpg

ബീജിംഗ്: വ്യാപാര യുദ്ധത്തില്‍ അമേരിക്കയുടെ പുതിയ താരിഫുകള്‍ക്കെതിരെ ലോക വ്യാപാര സംഘടനയില്‍ കേസ് ഫയല്‍ ചെയ്യാന്‍ ചൈനീസ് നീക്കം. ഇരു രാജ്യങ്ങളും പോര് തുടരുന്നതിനിടയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 145 ശതമാനം തീരുവയാണ് ചുമത്തിയതിന് പിന്നാലെയാണ് നീക്കം. ചൈന തങ്ങളുടെ നീക്കത്തിന് യൂറോപ്യന്‍ യൂണിനിലെ രാജ്യങ്ങളോട് പിന്തുണയും തേടിയിട്ടുണ്ട്.

അമേരിക്കയുടെ ഏകപക്ഷീയമായ നയങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം ചേരാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് നേരത്തേ ഇ യു വിലെ അംഗ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം അമേരിക്കയോടുള്ള പ്രതികാര നടപടിയായി ശനിയാഴ്ച മുതല്‍ ചൈന അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 125 ശതമാനം തീരുവ ചുമത്തിയിട്ടുണ്ട്് യുഎസ് ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ ചുമത്തിയിരുന്ന 84 ശതമാനത്തില്‍നിന്നാണ് കുത്തനെയുളള വര്‍ധന.

ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിനു പിന്നാലെയാണ് ചൈനീസ് നടപടി. ഇന്നു മുതല്‍ പുതിയ തീരുവ നിലവില്‍ വരും. ചൈനയ്ക്കുമേല്‍ യുഎസ് ചുമത്തുന്ന അസാധാരണമായ ഉയര്‍ന്ന തീരുവ അന്താരാഷ്ട്ര വ്യാപാര നിയമങ്ങളു ടെയും അടിസ്ഥാനപരമായ സാമ്പത്തിക ചട്ടങ്ങളുടെയും സാമാന്യുയുക്തിയുടെയും ലംഘനമാണെന്ന് ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മീഷ ന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ രണ്ടിനാണ് ലോകരാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തിക്കൊണ്ടു ട്രംപാണ് വ്യാപാരമേഖലയിലെ ചുങ്ക യുദ്ധം തുടങ്ങിവെച്ചത്. 20 ശതമാനം പകരച്ചുങ്കം പ്രതീക്ഷിച്ചിരുന്ന ഇന്ത്യയ്ക്ക് 27 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയത്. ചൈനയ്ക്ക് 34 ശതമാനവും യൂറോപ്യന്‍ യൂണിയന് 20 ശതമാനവും യുകെയ്ക്ക് 10 ശതമാനവും ജപ്പാന് 24 ശതമാനവും തീരുവയായിരുന്നു അന്ന് യുഎസ് പ്രഖ്യാപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW