Saturday, March 14, 2026 Last Updated 25 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 03.02 PM

‘‘ഞങ്ങളുടെ കുഞ്ഞു മാര്‍ക്കോ വീട്ടില്‍ തിരിച്ചെത്തി; ഇനിയും സുഖം പ്രാപിക്കേണ്ടതുണ്ട്, പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി...’’ കുറിപ്പുമായി ചിരഞ്ജീവി

uploads/news/2025/04/775396/Untitled-6.jpg
Chiranjeevi on pawan kalyan's son health update (Image Source: X)

സിങ്കപ്പുർ റിവർ വാലിയിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിൽ നടനും ആന്ധ്രാ പ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ ഇളയമകൻ മാർക്ക് ശങ്കറിന് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാർക്കിന് ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി പരിക്കുണ്ടെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. പരിക്കേറ്റ് ചികിത്സയിലായിരുന്നു പവൻ കല്യാണിന്റെ മകൻ.
ഇപ്പോഴിതാ മാര്‍ക്ക് ശങ്കര്‍ വീട്ടില്‍ തിരിച്ചെത്തിയതായി സഹോദരൻ ചിരഞ്ജീവി എക്സ് പ്ലാറ്റ്​ഫോമിലൂടെ പങ്കിട്ട കുറിപ്പിലൂടെ അറിയിച്ചു. മാർക് ശങ്കർ സുഖംപ്രാപിച്ചുവരുന്നതായും ചിരഞ്ജീവി അറിയിച്ചു.
‘‘ഞങ്ങളുടെ കുഞ്ഞ് മകൻ മാർക്ക് ശങ്കർ വീട്ടിലെത്തി. പക്ഷേ എനിക്ക് ഇനിയും സുഖം പ്രാപിക്കേണ്ടതുണ്ട്. നമ്മുടെ കുലദേവനായ ആഞ്ജനേയ ഭഗവാന്റെ അനുഗ്രഹത്താലും കാരുണ്യത്താലും, അവന്‍ ഉടൻ തന്നെ പൂർണ്ണ ആരോഗ്യവാനായി സാധാരണ നിലയിലേക്ക് മടങ്ങും.
നാളെ ഹനുമാൻ ജയന്തിയാണ്, ആ കൊച്ചു കുട്ടിയെ വലിയൊരു അപകടത്തിൽ നിന്നും ദുരന്തത്തിൽ നിന്നും രക്ഷിച്ചുകൊണ്ട് ആ ഭഗവാൻ നമ്മുടെ കൂടെ നിന്നു. ഈ അവസരത്തിൽ, അവരവരുടെ പട്ടണങ്ങളിലെയും പ്രദേശങ്ങളിലെയും എല്ലാവരും മാർക്ക് ശങ്കറിന് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഞങ്ങളുടെ കുടുംബത്തോടൊപ്പം നിന്നു. അവർ കുട്ടിക്കുവേണ്ടി പ്രാർത്ഥിക്കുകയും അനുഗ്രഹങ്ങൾ അർപ്പിക്കുകയും ചെയ്തു.
എനിക്ക് വേണ്ടി, എന്റെ ഇളയ സഹോദരൻ കല്യാൺ ബാബുവിന്റെയും പേരിൽ, പവന്‍ കല്യാണിന്റെയും ഞങ്ങളുടെ മുഴുവൻ കുടുംബത്തിന്റെയും പേരിൽ, എല്ലാവർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു....’’ എന്ന ക്യാപ്ഷനൊപ്പമാണ് ചിരഞ്ജീവി തന്റെ സന്തോഷം പങ്കുവച്ചിരിക്കുന്നത്. അപകടത്തില്‍ കുടുംബത്തിനൊപ്പം നിന്നവർക്കും മാർക് ശങ്കറിന് വേണ്ടി പ്രാർഥിച്ചവർക്കും ചിരഞ്ജീവി നന്ദി പറഞ്ഞു.

സിങ്കപുരിലെ സ്കൂളിലുണ്ടായ തീപ്പിടിത്തത്തിലാണ് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റത്ത്. എട്ടുവയസ്സുകാരനായ മാർക് ശങ്കറിന്റെ കൈയ്ക്കും കാലിനുമായിരുന്നു പൊള്ളലേറ്റത്. പുക ശ്വസിച്ചതിനെത്തുടർന്ന് ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളും നേരിട്ടിരുന്നു. തുടർന്ന് സിങ്കപുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി ഇപ്പോൾ. അപകട വിവരം അറിയുമ്പോൾ അല്ലൂരി സീതാരാമ രാജു ജില്ലയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുകയായിരുന്നു പവൻ കല്യാൺ.
അപകടവാർത്ത അറിഞ്ഞ പവൻ കല്യാണ്‍ ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കി സിങ്കപുരിലേക്ക് പോയിരുന്നു. പവൻ കല്യാണിനൊപ്പം ചിരഞ്ജീവിയും ഭാര്യ സുരേഖയുമുണ്ടായിരുന്നു. പവൻ കല്യാണിന്റേയും മൂന്നാംഭാര്യ അന്ന ലെസ്നേവയുടേയും ഇളയമകനാണ് മാർക് ശങ്കർ. 2017-ലാണ് മാർക്ക് ജനിച്ചത്, ദമ്പതിമാർക്ക് പൊലേന അഞ്ജന പവനോവ എന്ന പെണ്‍കുട്ടിയുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW