-->
വിദേശീയര്‍ക്കിടയില്‍ വിവാഹബന്ധം വേര്‍പെടുത്തുക എന്നത് വലിയൊരു വാര്‍ത്തയൊന്നുമല്ല. ഒന്നിലധികം വിവാഹം ചെയ്യുന്നതും ലിവിംഗ് ടുഗെതറായി ജീവിച്ച ശേഷം വേര്‍പെടുന്നതുമൊക്കെ സ്ഥിരമായ കാഴ്ചകളാണ്. എന്നാല്‍ അവര്‍ക്കിടയില്‍ തങ്ങളുടെ ദാമ്പത്യ ബന്ധം നിലനിര്‍ത്തി കൊണ്ടു പോകുന്നവരുമുണ്ട്.
അക്കൂട്ടത്തില്‍ തങ്ങളുടെ ദാമ്പത്യ ജീവിതം കൊണ്ട് ഒട്ടേറെ പേര്‍ക്ക് മാതൃകയായി മാറിയവരാണ് അമേരിക്കയുടെ മുന്‍ പ്രസിഡന്റ ബരാക്ക് ഒബാമയും ഭാര്യ മിഷേലും. എന്നാല്‍ അടുത്തിടെയായി ഇവരുടെ ദാമ്പത്യത്തില്‍ ചില പ്രശ്നങ്ങളുണ്ടെന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ഇവര്‍ തമ്മിലുള്ള വിവാഹബന്ധം അവസാനിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ആരംഭിച്ചത് ഈ വര്‍ഷം ആദ്യമാണ്.
ഇപ്പോഴിതാ അത്തരം അഭ്യൂഹങ്ങള്‍ക്കും ചർച്ചകള്‍ക്കും തിരശീലയിട്ട് വിവാഹമോചന വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് മിഷേല്‍ ഒബാമ. ഒരു വിഷയത്തില്‍ താനെടുക്കുന്ന തീരുമാനം തനിക്ക് വേണ്ടിയാണെന്നും പലരും ഞാനും ഭര്‍ത്താവും വേര്‍പിരിയുകയാണെന്ന നിഗമനത്തിലേക്ക് എത്തിയെന്നും മിഷേല്‍ പറയുന്നു.
‘‘വർഷങ്ങൾക്ക് മുമ്പ് എനിക്ക് ഇത്തരം തീരുമാനങ്ങൾ എടുക്കാമായിരുന്നു, പക്ഷേ ഞാൻ എനിക്ക് ആ സ്വാതന്ത്ര്യം നൽകിയിരുന്നില്ല. എന്റെ കുട്ടികളെ അവരുടെ ജീവിതം നയിക്കാൻ ഞാൻ അനുവദിച്ചാലും, എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയാത്തതിന്റെ ഒരു ഒഴികഴിവായി ഞാൻ അവരുടെ ജീവിതത്തെ ഉപയോഗിച്ചിരുന്നു
ഈ വർഷം ഞാൻ എന്റെ കലണ്ടർ നോക്കുന്നത് എനിക്ക് ഒരു വലിയ ഉദാഹരണമായിരുന്നു, ഞാൻ ചെയ്യേണ്ട ഒരു കാര്യത്തെക്കുറിച്ച് - നിങ്ങൾക്കറിയാമോ, പേരുകൾ നൽകാതെ - ഞാൻ നോക്കുന്നു എന്നതിന്റെ ഒരു വലിയ ഉദാഹരണമായിരുന്നു, മറ്റുള്ളവർ എന്നോട് എന്ത് ചെയ്യണമെന്ന് ഞാൻ കരുതുന്നതല്ല, എനിക്ക് ഏറ്റവും നല്ലത് ചെയ്യാൻ ഞാൻ തീരുമാനിച്ചു...
സ്ത്രീകൾ എന്ന നിലയിൽ, നിരാശാജനകരായ ആളുകളെ പോലെ നമ്മൾ ബുദ്ധിമുട്ടുന്നത് അതാണ് എന്ന് ഞാൻ കരുതുന്നു. ഈ വർഷം ആളുകൾക്ക്, എന്റെ ഭർത്താവും ഞാനും വിവാഹമോചനം നേടുകയാണെന്ന് അനുമാനിക്കേണ്ടിവരുന്ന തരത്തിൽ ഞാൻ ഒരു തിരഞ്ഞെടുപ്പ് നടത്തുകയാണെന്ന് അവർക്ക് മനസ്സിലാക്കാൻ പോലും കഴിഞ്ഞില്ല. ഇത് ഒരു മുതിർന്ന സ്ത്രീ സ്വയം തീരുമാനങ്ങൾ എടുക്കുന്ന ഒന്നാകണം, അല്ലേ? പക്ഷേ സമൂഹം നമ്മോട് ചെയ്യുന്നത് അതാണ്. നമ്മൾ എന്ത് ചെയ്യണമെന്ന് ആളുകൾ ചിന്തിക്കുന്നു എന്നതിന്റെ സ്റ്റീരിയോടൈപ്പിൽ ഇത് പൊരുത്തപ്പെടുന്നില്ലെങ്കിൽ, അത് നെഗറ്റീവ് അല്ലെങ്കില്‍ ഭയാനകമായ ഒന്നായി മുദ്രകുത്തപ്പെടും...
ഒരു വിഷയത്തില്‍ ഞാൻ എടുക്കുന്ന തീരുമാനം അത് എനിക്ക് വേണ്ടി തന്നെയാണെന്ന് പോലും മനസ്സിലാക്കാതെയാണ് ഞാനും ഭർത്താവും വേർപിരിയുകയാണെന്ന് നിഗമനത്തിലേക്ക് ആള്‍ക്കാരെത്തുന്നത്. മറ്റുള്ളവരെ നിരാശപ്പെടുത്തേണ്ടി വരുമ്പോള്‍ സ്ത്രീകള്‍ പലപ്പഴും ബുദ്ധിമുട്ടേണ്ടി വരുന്നു. മുതിർന്ന ഒരു സ്ത്രീ സ്വന്തമായി ഒരു തീരുമാനമെടുക്കുന്നതായി ഇതിനെ കാണാൻ സമൂഹത്തിനാകുന്നില്ല. എന്താണ് ഞാൻ ചെയ്യുന്നത്, എന്താണ് ചെയ്യുന്ന കാര്യങ്ങള്‍ക്കുപിന്നിലെ ഉദ്ദേശ്യം എന്നതൊക്കെയാണ് സമൂഹത്തിന് അറിയേണ്ടത്. എന്നാല്‍ ഇതിനൊക്കെ ഇവർ കണ്ടെത്തുന്ന ഉത്തരങ്ങള്‍ സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്കു പുറത്താണെങ്കില്‍ വളരെ മോശമായി അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്...’’ മിഷേല്‍ പറയുന്നു. നടി സോഫിയ ബുഷുമായുള്ള ‘വർക്ക് ഇൻ പ്രോഗ്രസ്’ പോഡ്കാസ്റ്റിലാണ് മിഷേല്‍ സംസാരിച്ചത്.
തന്റെ പ്രസിഡൻസി കാലം എങ്ങനെ തന്റെ ദാമ്പത്യജീവിതത്തെ ബാധിച്ചുവെന്ന് ഹാമില്‍ട്ടണ്‍ കോളേജില്‍ നടന്ന സംഭാഷണത്തില്‍ ഒബാമ പറഞ്ഞതിനു പിന്നാലെയാണ് മിഷേലിന്റെ പ്രതികരണം. ‘‘ഭാര്യയുമായി വലിയ രീതിയിലുള്ള അന്തരം അന്നുണ്ടായിരുന്നു. തമാശകള്‍ ചെയ്ത് അതില്‍നിന്ന് കരകയറാനുള്ള ശ്രമത്തിലാണ്....’’ എന്നാണ് ചര്‍ച്ചക്കിടെ ഒബാമ പറഞ്ഞത്.
10 വർഷത്തോളം തനിക്ക് തന്റെ ഭർത്താവിനെ സഹിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് മിഷേല്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ‘‘ചിലപ്പോള്‍ ഞാൻ എഴുപതും അദ്ദേഹം മുപ്പതും ആയ സമയങ്ങളുണ്ട്. ചിലപ്പോള്‍ അദ്ദേഹം അറുപതും ഞാൻ നാല്‍പ്പതും ആകും. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 30 വർഷം പൂർത്തിയായി. അതില്‍ 10 വർഷം ഏറ്റവും മോശം സമയമായിട്ടാണ് ഞാൻ കാണുന്നത്. നമ്മള്‍ അതിനെ എങ്ങനെ സമീപിക്കുന്നു എന്നതാണ് കാര്യം. ചിലപ്പോള്‍ അഞ്ച് വർഷം ആകുമ്പോഴേക്ക് ആളുകള്‍ പരാജയം സമ്മതിക്കും. ഇത് മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ല എന്നു പറയും. ഇതിലെല്ലാം ഏറ്റവും പ്രധാനപ്പെട്ട കാര്യം പങ്കാളിയെ മനസിലാക്കുക എന്നതാണ്. ബന്ധത്തിലെ ഉയർച്ച താഴ്ച്ചകള്‍ക്കിടയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്...’’ മിഷേല്‍ റിവോള്‍ട്ട് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്.
ജനുവരിയില്‍ നടന്ന മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ശവസംസ്കാര ചടങ്ങളില്‍ മിഷേല്‍ പങ്കെടുക്കാതിരുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പിന്നീട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്കും താൻ പങ്കെടുക്കില്ലെന്ന് മിഷേല്‍ പറഞ്ഞതോടെ വിവാഹമോചന വാർത്തകള്‍ വീണ്ടും ചർച്ചകളില്‍ നിറഞ്ഞു. നടി ജെനിഫർ അനിസ്റ്റണും ഒബാമയും തമ്മില്‍ പ്രണയത്തിലാണെന്ന് റിപ്പോർട്ടുകളും വന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ മിഷേലിന് പിറന്നാള്‍ ആശംസ നേർന്ന് ബറാക് ഒബാമ പോസ്റ്റു പങ്കുവെച്ചതോടെ ചര്‍ച്ചകള്‍ നിലച്ചു. ഒബാമയും മിഷേലും വിവാഹിതരായത് 1992-ലാണ്. 24 വയസ്സുകാരി മാലിയ ആൻ ഒബാമയും 21-കാരി സാഷ ഒബാമയുമാണ് ഇരുവരുടേയും മക്കള്‍.