Sunday, March 15, 2026 Last Updated 11 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 11 Apr 2025 10.51 AM

സ്‌നേഹത്തിലും ചിരികളിലും ഒരുമിച്ച് ; ചിത്രങ്ങളുമായി മീര നന്ദന്‍

meera nandhan
photo-www.instagram.com/nandan_meera/

നടിയായി മലയാളികളുടെ മനസില്‍ ഇടം നേടിയ മീര നന്ദന്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയാണ്. നിലവില്‍ റേഡിയോ ജോക്കിയായി ജോലി നോക്കുകയാണ് മീര. സിനിമയെക്കാളും താനിപ്പോള്‍ ഈ ജോലിയോട് കൂടുതല്‍ അറ്റാച്ചഡ് ആയെന്നാണ് നടി പറയാറുള്ളത്. ഇതിനിടയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു നടി വിവാഹിതയാവുന്നത്. അതിനും ഒരു വര്‍ഷം മുന്‍പ് വിവാഹനിശ്ചയവും നടത്തി. എന്നാല്‍ വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത് വന്നത് മുതല്‍ വലിയ പരിഹാസമാണ് മീര നന്ദന് നേരിടേണ്ടി വന്നത്.

ഭര്‍ത്താവായി നടി കണ്ടെത്തിയ ആളുടെ സൗന്ദര്യത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള അധിഷേപങ്ങള്‍ ഇരുവര്‍ക്കും നേരിടേണ്ടി വന്നു. വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷമായിട്ടും ഇപ്പോഴും താരങ്ങള്‍ക്ക് ഇത് തന്നെ നേരിടേണ്ടി വരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. അടുത്തിടെ ഇരുവരും ഒരുമിച്ച് കുടുംബത്തിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. കുടുംബാംഗങ്ങളൊക്കെ ഒരുമിച്ച ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പുറത്ത് വിട്ടു.

അങ്ങനെ വിവാഹത്തിന് ശേഷം ഭര്‍ത്താവിനൊപ്പം സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായി നില്‍ക്കുന്ന ചില ഫോട്ടോസാണ് മീര വീണ്ടും പങ്കുവെച്ചിരിക്കുന്നത്. സ്‌നേഹത്തിലും ചിരികളിലിലും ഒരുമിച്ച്, ഒപ്പം ചില കുടുംബ ഓര്‍മ്മകള്‍... എന്നാണ് നടി ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. സാരി ഉടുത്ത് മീരയെ കാണാന്‍ നല്ല ഭംഗിയുണ്ടെന്നും ശ്രീജുവിന്റെ ചിരി മറക്കാന്‍ പറ്റുന്നില്ല. രണ്ടാളും സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോള്‍ സന്തോഷമാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

ഇതിനിടയില്‍ ചില വിമര്‍ശകരുമുണ്ട്. ചിലര്‍ ബോഡിഷെയിമിങ് നടത്തിയും രംഗത്ത് വരുന്നുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് മീരയും ഭര്‍ത്താവും. തങ്ങളുടെ സന്തോഷത്തിനിടയിലേക്ക് വരുന്ന ഇത്തരം നെഗറ്റീവുകള്‍ക്ക് വേണ്ടി കളയാന്‍ സമയമില്ലെന്ന തീരുമാനത്തിലാണ് ഇരുവരും.

2023 സെപ്റ്റംബറിലായിരുന്നു മീര നന്ദനും ശ്രീജുവും തമ്മില്‍ വിവാഹിതരാവുരകയാണെന്ന കാര്യം പുറത്ത് വരുന്നത്. മലയാളിയാണെങ്കിലും ലണ്ടനില്‍ ജനിച്ച് വളര്‍ന്ന ശ്രീജു അവിടെയാണ് സ്ഥിരതാമസമാക്കിയത്. അക്കൗണ്ടന്റായി ജോലി നോക്കുന്നതിനാല്‍ ശ്രീജു കൂടുതലും ലണ്ടനിലായിരിക്കും. മാട്രിമോണിയല്‍ വഴി അറേഞ്ച്ഡ് ആയിട്ടാണ് ശ്രീജുവും മീരയും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നത്. 2024 ജൂണില്‍ ഇരുവരും വിവാഹിതരായി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരുന്നു താരവിവാഹം

Ads by Google
Ads by Google
LATEST NEWS
TRENDING NOW