Friday, March 13, 2026 Last Updated 5 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 12.05 PM

പുതിയ ജീവിതം ആഘോഷത്തോടെ വരവേറ്റ് അഭിനയ; ചിത്രങ്ങളുമായി താരം

abhinaya
photo-www.instagram.com/abhinaya_official/

പണി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായതാണ് അഭിനയ. സിനിമയുടെ പ്രമോഷന്‍ സമയത്താണ് പതിനഞ്ച് വര്‍ഷത്തോളമായി താനൊരാളുമായി പ്രണയത്തിലാണ് എന്ന് അഭിനയ വെളിപ്പെടുത്തിയത്. കഴിഞ്ഞ മാസം വിവാഹ നിശ്ചയവും കഴിഞ്ഞു. ഇപ്പോഴിതാ വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുന്നു.

ബാച്ചിലര്‍ പാര്‍ട്ടിയാണോ എന്ന് വ്യക്തമല്ല, എന്‍ഗേജ്‌മെന്റിന് ശേഷമുള്ള സെലിബ്രേഷന്റെ ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 'ഒരുമിച്ച് നല്ലത്, കുടുംബം എന്നേക്കും' എന്ന ക്യാപ്ഷനോടെയാണ് ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സുരഭി പങ്കുവച്ചിരിയ്ക്കുന്നത്. കേക്ക് മുറിക്കുന്നതും, സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷിക്കുന്നതുമൊക്കെ ചിത്രങ്ങളില്‍ കാണാം.

ഇക്കഴിഞ്ഞ മാര്‍ച്ച് 9 ന് ആയിരുന്നു അഭിനയയുടെ വിവാഹ നിശ്ചയം. വരന്റെ മുഖം കാണിക്കാതെ, രണ്ട് പേരുടെയും കൈകളുടെയും ചിത്രത്തിനൊപ്പമാണ് റിങ് എക്സ്ചേഞ്ച് കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്ത അഭിനയ പങ്കുവച്ചത്. അപ്പോഴും ആരാണ് വരന്‍ എന്ന ചോദ്യമുണ്ടായിരുന്നു. ആഴ്ചകള്‍ക്ക് ശേഷം പങ്കാളിയെ പരിചയപ്പെടുത്തി അഭിനയ പുതിയ പോസ്റ്റുമായി എത്തി.

ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പങ്കാളിയെ പരിചയപ്പെടുത്തിയ പോസ്റ്റ്. വെഗെനേശ കാര്‍ത്തിക് എന്നാണ് ആളുടെ പേര്. മറ്റ് വിവരങ്ങളൊന്നും പുറുത്തുവിട്ടിട്ടില്ല. പതിനഞ്ച് വര്‍ഷത്തെ പ്രണയമാണ് ഇരുവരുടെയും. ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളായിരുന്നു. പരസ്പരം നന്നായി അറിയാം. യാതൊരു ജഡ്ജിമെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും, വളരെ നാച്വറലായ ആളാണ്, സംസാരിച്ച് സംസാരിച്ച് ഞങ്ങളങ്ങനെ പ്രണയത്തിലായി എന്നാണ് അഭിനയ പറഞ്ഞിട്ടുള്ളത്.

സംസാര ശേഷിയും കേള്‍വിയും ഇല്ലാതെ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടി എന്ന ലേബലിലാണ് തുടക്കം മുതലേ അഭിനയ ശ്രദ്ധിക്കപ്പെട്ടത്. തെലുങ്ക് ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ അഭിനയ ശ്രദ്ധിക്കപ്പെട്ടത് നാടോടികള്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW