Thursday, March 12, 2026 Last Updated 18 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 11.04 AM

എസ്എഫ്‌ഐഒ വഴിവെട്ടി, 'മാസപ്പടി' യിലേക്ക് ഇ.ഡി.

uploads/news/2025/04/775167/enforcement-directrate-koch.gif

കൊച്ചി: മാസപ്പടിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്കു കുരുക്കുമായി ഇ.ഡി. (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) യും. കള്ളപ്പണം വെളുപ്പിക്കലിനു വീണയ്‌ക്കെതിരേ കേസെടുക്കാന്‍ നീക്കം. എക്‌സാലോജിക്-സി.എം.ആര്‍.എല്‍. ഇടപാടിലെ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസി (എസ്.എഫ്.ഐ.ഒ) ന്റെ കുറ്റപത്രത്തില്‍ 11-ാം പ്രതിയാണു വീണ.

ഇടപാടില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാടു നടന്നതായാണു സംശയം. ആകെ 13 പ്രതികളുള്ള കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാണ് ഇ.ഡി. നീക്കം. രേഖകള്‍തേടി എസ്.എഫ്.ഐ.ഒയ്ക്ക് ഇ.ഡി. കത്തു നല്‍കി. ഇതു പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ കേസെടുക്കും.

2013-ലെ കമ്പനി നിയമത്തിലെ സെക്ഷന്‍ 447 പ്രകാരമാണ് വീണയ്‌ക്കെതിരേ എസ്.എഫ്.ഐ.ഒ. കേസെടുത്തത്. കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരിക്കുന്ന കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ(പി.എം.എല്‍.എ) ത്തിന്റെ പരിധിയില്‍ വരുമെന്നും ഇ.ഡി. പറയുന്നു.

2018-19 ല്‍ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡി (സി.എം.ആര്‍.എല്‍) ല്‍ നിന്ന് സേവനങ്ങളൊന്നും നല്‍കാതെ വീണയുടെ ഉടമസ്ഥത യിലുള്ള എക്‌സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്.എഫ്.ഐ.ഒ. കേസ്. കഴിഞ്ഞാഴ്ചയാണു വീണയ്‌ക്കെതിരേ കോര്‍പ്പറേറ്റ്കാര്യ മന്ത്രാലയം പ്രോസിക്യൂഷന് അനുമതി നല്‍കിയത്. തുടര്‍ന്ന് കൊച്ചി കോടതിയില്‍ എസ്.എഫ്.ഐ.ഒ. കുറ്റപത്രം സമര്‍പ്പിച്ചു.

സി.എം.ആര്‍.എല്‍. എം.ഡി: ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. സി.എം.ആര്‍.എല്‍, എക്‌സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ചു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. കുറ്റപത്രത്തില്‍ 114 രേഖകളും 72 സാക്ഷികളും ഉള്‍പ്പെടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW