Friday, March 13, 2026 Last Updated 31 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 08 Apr 2025 10.32 AM

''ആരാധികയെന്നു പറഞ്ഞ് പരിചയപ്പെട്ടു; കഞ്ചാവ് വേണോയെന്ന് ചോദിച്ച് വിളിച്ചു'' ; ഷൂട്ടിങ് ലൊക്കേഷനില്‍ തസ്ലിമ കാണാനെത്തി

uploads/news/2025/04/774776/sreenath.jpg

കൊച്ചി: ആലപ്പുഴയില്‍ രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് ശ്രീനാഥിനെ പ്രതിചേര്‍ക്കാത്ത സാഹചര്യത്തിലാണിത്.

നിരപരാധിയാണെന്നും അറസ്റ്റിലായാല്‍ താന്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണം മുടങ്ങുമെന്നും ഹര്‍ജിയില്‍ നടന്‍ ശ്രീനാഥ്ഭാസി ചൂണ്ടിക്കാട്ടി. കഴിഞ്ഞ നവംബറില്‍ കോഴിക്കോട്ടെ ഒരു ഷൂട്ടിങ് ലൊക്കേഷനില്‍ തസ്ലിമ തന്നെ കാണാനെത്തിയിരുന്നു.

അന്ന് ക്രിസ്റ്റീനയെന്നാണു പരിചയപ്പെടുത്തിയത്. ആരാധികയാണെന്നു പറഞ്ഞ് ഫോണ്‍ നമ്പറും വാങ്ങി. പിന്നീട് ഏപ്രില്‍ ഒന്നിന് കഞ്ചാവ് വേണോയെന്നു ചോദിച്ച് അപ്രതീക്ഷിതമായി വിളിച്ചു. കളിയാക്കുകയാണെന്നു കരുതി ഫോണ്‍ കട്ട് ചെയ്തു. പിന്നാലെ, ആവശ്യമുള്ളതു ചെയ്തുകൊടുക്കണമെന്ന രീതിയില്‍ മെസേജ് വന്നു. വെയ്റ്റ് എന്ന് മറുപടി അയച്ചു. മറ്റ് സന്ദേശങ്ങള്‍ക്കൊന്നും മറുപടി അയച്ചില്ല.

ലഹരി വില്‍ക്കുകയോ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയോ ചെയ്തിട്ടില്ല. അനേ്വഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ശ്രീനാഥ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ എക്‌സൈസിനോടു നിര്‍ദേശിച്ചിരുന്നു. 22-നു കേസ് വീണ്ടും പരിഗണിക്കാനിരിക്കേയാണ് ശ്രീനാഥ് ഹര്‍ജി പിന്‍വലിച്ചത്.

മൂന്ന് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലിമ സുല്‍ത്താന (ക്രിസ്റ്റീന), കെ. ഫിറോസ് എന്നിവരാണു പിടിയിലായത്. ഇവരെ ചോദ്യംചെയ്തപ്പോള്‍, ശ്രീനാഥ് ഭാസി ഉള്‍പ്പെടെ സിനിമാ മേഖലയിലെ ചിലര്‍ക്കു കഞ്ചാവ് എത്തിച്ചിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. തസ്ലിമയുടെ ഫോണില്‍ ഇതിനു തെളിവുണ്ടെന്നു പോലീസും വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ് ശ്രീനാഥ് മുന്‍കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW