Sunday, March 15, 2026 Last Updated 47 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 07 Apr 2025 04.44 PM

ഒന്ന് ചിരിച്ചേടാ; കുഞ്ഞുബേബിക്കൊപ്പം കീര്‍ത്തി സുരേഷ്; വീഡിയോ

keerthy-suresh
photo-/www.instagram.com/keerthysureshofficial/

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി തിളങ്ങിയപ്പോള്‍ മുതല്‍ എന്നാണ് നായികയായി വരുന്നതെന്നായിരുന്നു ചോദ്യങ്ങള്‍. പ്രിയദര്‍ശന്‍ ചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു കീര്‍ത്തി നായികയായത്. അച്ഛന്റെ സുഹൃത്തിനൊപ്പമുള്ള അരങ്ങേറ്റം ശ്രദ്ധേയമായിരുന്നു. മലയാളത്തിലൂടെ തുടങ്ങി അന്യഭാഷയില്‍ സജീവമാവുകയായിരുന്നു കീര്‍ത്തി. ചുരുങ്ങിയ കാലം കൊണ്ട് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും താരപുത്രിയെ തേടിയെത്തിയിരുന്നു. ഇതോടെ അവസരങ്ങളുടെ കുത്തൊഴുക്കുമായിരുന്നു.

സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് കീര്‍ത്തി സുരേഷ്. ഇന്‍സ്റ്റഗ്രാമിലൂടെയായി പങ്കുവെച്ച ക്യൂട്ട് വീഡിയോ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യരും പേളി മാണിയുമടക്കം രണ്ടര ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്. ചിരിപ്പിച്ചേ എന്ന ക്യാപ്ഷനോടെയായിരുന്നു കീര്‍ത്തി വീഡിയോ പങ്കുവെച്ചത്. പാര്‍ട്ട് 3 സീരീസാണെന്നും കുറിച്ചിരുന്നു. സോ ക്യൂട്ട് എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റ്. സോ ക്യൂട്ട് എന്നായിരുന്നു കമന്റുകള്‍. ഇതാരാണ് ഈ ബേബി എന്ന് ചോദിച്ചവരുമുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്.

ഹേയ്, ഒന്ന് ചിരിക്കാമോ എന്ന് ചോദിച്ച് ബേബിയെ ഇക്കിളിയാക്കുകയായിരുന്നു കീര്‍ത്തി. ചിരിച്ചേ എന്ന് പറഞ്ഞ് ഉമ്മ വെക്കുന്നുമുണ്ടായിരുന്നു. കുട്ടികളുമായി പെട്ടെന്ന് കൂട്ടാവുന്ന പ്രകൃതമാണ് കീര്‍ത്തിയുടേത് എന്ന് പ്രിയപ്പെട്ടവരും ചൂണ്ടിക്കാണിച്ചിരുന്നു. പെറ്റ്‌സിനെയും ഇഷ്ടമാണ് കീര്‍ത്തിക്ക്. തന്റെ പെറ്റായ കിറ്റിയുടെ വിശേഷങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

Ads by Google
Monday 07 Apr 2025 04.44 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW