-->
രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണ ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരപുത്രിക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. കൈനിറയെ സിനിമകള്‍ എന്നതല്ല സെല്കറ്റീവായാണ് താന്‍ സിനിമകള്‍ സ്വീകരിക്കാറുള്ളതെന്ന് അഹാന വ്യക്തമാക്കിയിരുന്നു. കഥാപാത്രത്തിനാണ് പ്രാധാന്യം നമ്പറിലല്ല കാര്യം എന്ന നിലപാടാണ് അഹാനയുടേത്. നാന്‍സി റാണിയായിരുന്നു ഒടുവിലായി ചെയ്ത സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും താരം പ്രതികരിച്ചിരുന്നു.
അഹാനയെന്ന അഭിനേത്രിക്ക് ഉള്ളതിനേക്കാൾ ആരാധകർ നടിയുടെ യുട്യൂബ് ചാനലിനുണ്ട്.കൊവിഡ് കാലത്താണ് അഹാന യുട്യൂബ് വ്ലോഗിങ് സീരിയസായി കണ്ട് വീഡിയോകൾ ചെയ്ത് തുടങ്ങിയത്. കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ വീഡിയോ പങ്കിടാനും അഹാന ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കിട്ട ഏറ്റവും പുതിയ വ്ലോഗാണ് ശ്രദ്ധ നേടുന്നത്. ജോലിയുടെ ഭാഗമായി നടത്തിയ കൊച്ചി യാത്രയുടേയും വർഷങ്ങളായി മനസിൽ ഉണ്ടായിരുന്ന ഒരു ആഗ്രഹം സാധിച്ചെടുത്തതിനെ കുറിച്ചുമാണ് വീഡിയോയിൽ അഹാന വിവരിച്ചിരിക്കുന്നത്.
വന്ദേഭാരതിലായിരുന്നു തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള അഹാനയുടെ യാത്ര. കൊച്ചിയിൽ എത്തിയശേഷം ഉറ്റസുഹൃത്തുക്കൾക്കൊപ്പം ചെറിയൊരു ഔട്ടിങ്ങും ഉണ്ടായിരുന്നു. ലക്കി ഭാസ്കർ അടക്കമുള്ള സിനിമയുടെ ഛായാഗ്രഹകനും നിമിഷ് രവിയും അഹാനയ്ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്.
അഹാന കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് നിമിഷും എത്തിയത്. ഇത്തവണത്തെ കൊച്ചി ട്രിപ്പിൽ വർഷങ്ങളായി മനസിൽ താലോലിച്ച സ്വപ്നം അഹാന കൃഷ്ണ സാധിച്ചെടുത്തു. കവര് കാണുക അത് മതി വരുവോളം ആസ്വദിക്കുക എന്നത് അഹാനയുടെ വലിയൊരു ആഗ്രഹമായിരുന്നു. സീ ഫുഡ്സ് ഉൾപ്പെടുത്തിയുള്ള ഗ്രാന്റ് ഡിന്നറിനുശേഷം കുമ്പളങ്ങിയിലെ കവര് കാണാനാണ് അഹാന പോയത്.
വഞ്ചിയിൽ കയറുമ്പോഴും കവര് കാണാൻ സാധിക്കാതെ വരുമോയെന്ന ആശങ്ക താരത്തിനുണ്ടായിരന്നു. ഇംഗ്ലീഷിൽ ബയോലൂമിനിസെൻസ് എന്ന് പറയപ്പെടുന്ന ശാസ്ത്രീയ പ്രതിഭാസമാണ് കവര്. ഈ കവര് കണ്ടാസ്വദിക്കണം എങ്കിൽ കുമ്പളങ്ങിയിലേക്ക് തന്നെ പോകണം. ഒരു കയാക്കിങ് ടീമിന്റെ ഒപ്പമാണ് അഹാന കൃഷ്ണ ഈ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നീങ്ങിയത്.
കവര് കണ്ട് തിരിച്ചെത്തിയ അഹാന വർഷങ്ങളായുള്ള തന്റെ വലിയൊരു ആഗ്രഹം സാധിച്ചുവെന്ന് വീഡിയോയിൽ ആവർത്തിച്ച് പറയുന്നുണ്ട്. വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആരാധകർ കൂടുതലും സർപ്രൈസായത് നിമിഷ് രവിയെ അഹാനയുടെ വ്ലോഗിൽ കണ്ടതിനാലാണ്. അഹാനയുടെ വീട്ടിലെ പ്രധാനപ്പെട്ട ചടങ്ങകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ അഹാനയുടെ വ്ലോഗിൽ ഒന്ന് മുഖം കാണിച്ച് പോവുക മാത്രമാണ് നിമിഷ് ചെയ്യാറുള്ളത്.
പുതിയ വ്ലോഗിലെ പല സന്ദർഭങ്ങളിലും കണ്ണെടുക്കാതെ നിമിഷ് അഹാനയെ നോക്കുന്നത് കണ്ടപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം മനസിലായി എന്നാണ് ഏറെയും കമന്റുകൾ. ഏറെ നാളുകളായി നിമിഷും അഹാനയും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. പക്ഷെ അഹാന അതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഫ്രണ്ട്സിനൊപ്പം കൂടുമ്പോൾ അഹാന പക്ക ലോക്കൽ ഗേളാകുമെന്നും ആ വൈബ് കാണാൻ രസമാണെന്നുമായിരുന്നു മറ്റ് ചില കമന്റുകൾ. പുതിയ വ്ലോഗിൽ അതീവ സന്തോഷവതിയായിരുന്നു അഹാനയെന്നും കമന്റുകളുണ്ട്.