Sunday, March 22, 2026 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 06 Apr 2025 02.22 PM

സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കിയ സംഭവം: ഒന്നും പ്രതികരിക്കാതെ രാജീവ് ചന്ദ്രശേഖര്‍

rajeev, chandrasekhar, suresh, gopi, shoutig, media

തിരുവനന്തപുരം: എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപിയുടെ പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നോക്കിയിട്ട് പ്രതികരിക്കാമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായതിനെപ്പറ്റി ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളെ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാകരുതെന്ന് സുരേഷ് ഗോപി ഗണ്‍മാനോട് നിര്‍ദേശിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ക്കുനേരെ ആക്രമണമുണ്ടായതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്? ജനങ്ങളാണ് വലുത്, സൗകര്യമില്ല ഉത്തരം പറയാന്‍ അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും'-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW