Saturday, March 14, 2026 Last Updated 52 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 05 Apr 2025 08.53 AM

അച്ഛന്റെ വേര്‍പാട് ഒരിക്കലും നികത്താനാവാത്ത വിടവ്; എമ്പുരാന്റെ വിജയങ്ങള്‍ക്കിടയിലും വേദനയായി സുപ്രിയയുടെ കുറിപ്പ്

supriya-menon
photo-www.instagram.com/supriyamenonprithviraj/

മലയാള സിനിമയെ പിടിച്ചു കുലുക്കിയിരിക്കുകയാണ് എമ്പുരാന്‍ വിവാദം. ചിത്രം പറയുന്ന രാഷ്ട്രീയവും ഗുജറാത്ത് കലാപ രംഗങ്ങളുമാണ് വിവാദത്തിന് വഴിയൊരുക്കിയത്. ചിത്രത്തിനെതിരെ സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. പിന്നാലെ ചിത്രത്തിലെ ചില ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് മാറ്റം വരുത്തുകയുണ്ടായി.

ചിത്രം വിവാദമായതോടെയാണ് മോഹന്‍ലാല്‍ മാപ്പ് പറഞ്ഞത്. മോഹന്‍ലാലിന്റെ പോസ്റ്റ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ് പങ്കുവെക്കുകയും ചെയ്തു. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം മലയാള സിനിമാ ലോകത്തെ തന്നെ ഉലച്ചിരിക്കുകയാണ്.

നേരത്തെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സുപ്രിയ അര്‍ബന്‍ നക്‌സല്‍ ആണെന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. പൃഥ്വിയെക്കുറിച്ചുള്ള സുപ്രിയയുടെ പോസ്റ്റും വിമര്‍ശകര്‍ ആയുധമാക്കിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ സുപ്രിയ പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് സംസാരിക്കുന്ന ഒരു കുറിപ്പാണ് സുപ്രിയ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘അച്ഛനെ നഷ്ടമായത് എന്റെ ജീവിതത്തിലും എന്നിലും ഒരു ശൂന്യതയുണ്ടാക്കിയിട്ടുണ്ട്. അതിന് ചുറ്റുമാണ് ഞാന്‍ വളര്‍ന്നത്. അതിന് ചുറ്റുമാണ് എന്റെ ലോകം ഉണ്ടായത്. പക്ഷെ ആ വിടവ് എപ്പോഴും അവിടെ തന്നെയുണ്ട്. അത് നികത്താനാകില്ല. ദുഃഖം എന്നത് ജീവിതവുമായും അതിന്റെ പൂര്‍ണ്ണതയുമായും പൊരുത്തപ്പെടാത്ത സ്ഥായിയാ ശൂന്യതയാണ്, പക്ഷേ നമ്മള്‍ രണ്ടും സഹിക്കണം.’എന്നായിരുന്നു സുപ്രിയ പങ്കിട്ട കുറിപ്പ്. വളരെ വളരെ സത്യം എന്നു പറഞ്ഞാണ് സുപ്രിയ കുറിപ്പ് പങ്കിട്ടിരിക്കുന്നത്.

അച്ഛനോട് ഏറ്റവും അടുപ്പം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് സുപ്രിയ. 2021 ല്‍ സുപ്രിയയുടെ അച്ഛന്‍ വിജയകുമാര്‍ മേനോന്‍ വിട വാങ്ങിയതിനു ശേഷം അച്ഛനെക്കുറിച്ചുളള ദു:ഖസാന്ദ്രമായ കുറിപ്പുകള്‍ സുപ്രിയ പങ്കുവെക്കാറുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW