Friday, March 13, 2026 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 10.47 AM

എന്റെ സയീദ് മസൂദിനൊപ്പം; ചിത്രം പങ്കുവെച്ച് സുപ്രിയ

supriya-menon
photo-www.instagram.com/supriyamenonprithviraj

പൃഥ്വിരാജിനൊപ്പമുളള വിജയചിത്രം പങ്കുവെച്ച് സുപ്രിയ മേനോന്‍. എമ്പുരാന്റെ ആദ്യ പ്രദര്‍ശനത്തിനു ശേഷം പൃഥ്വിരാജിനൊപ്പം കാറില്‍ മടങ്ങുമ്പോഴുളള സെല്‍ഫിയാണ് ആരാധകര്‍ക്കായി സുപ്രിയ പങ്കുവെച്ചത്. ‘എന്റെ സയീദ് മസൂദിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ ഷെയര്‍ ചെയ്തത്.

എമ്പുരാന്റെ റിലീസ് ദിന ഡ്രസ് കോഡായ കറുപ്പു നിറത്തിലുളള വസ്ത്രങ്ങളായിരുന്നു സുപ്രിയയും പൃഥ്വിരാജും ധരിച്ചിരുന്നത്. പ്രിയതാരങ്ങളുടെ സ്‌നേഹചിത്രം ആരാധകരും ആഘോഷമാക്കി. ഇന്ന് ഗ്ലോബല്‍ റിലീസ് ആയെത്തിയ എമ്പുരാന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ റിലീസ് ദിനം തന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ കയറി. ഒരു മലയാളസിനിമ ഇതാദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

Ads by Google
Thursday 27 Mar 2025 10.47 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW