-->
ബോളിവുഡില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പര്‍ ഹീറോയിനാണ് ശില്‍പ്പ ഷെട്ടി കുന്ദ്ര. വിവാഹശേഷം ഇടയ്ക്കിടെ ചില സിനിമകള്‍ മാത്രമേ ചെയ്യാറുള്ളുവെങ്കിലും സെലിബ്രിറ്റി ലോകത്ത് ഇന്നും ശില്‍പ്പ മിന്നും താരമാണ്. സെലിബ്രിറ്റി ലോകത്തെ ഫാഷന്‍ ഐക്കണായ താരം പൊതുചടങ്ങുകളിലും റിയാലിറ്റി ഷോ ജഡ്ജിംഗ് പാനലില്‍ തിളങ്ങുമ്പോഴും ധരിക്കുന്ന ഔട്ട്ഫിറ്റുകള്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
ആരെയും ആകര്‍ഷിക്കുന്ന ശരീരവടിവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്ന ശില്‍പ്പ തന്റെ ഔട്ട്ഫിറ്റുകളില്‍ എന്തെങ്കിലും പുതുമകള്‍ എപ്പോഴും പരീക്ഷിക്കാറുണ്ട്. സാരിയില്‍ പുത്തന്‍ ട്രെന്‍ഡുകളും ക്രിയേറ്റിവിറ്റിയും പരീക്ഷിക്കാന്‍ ബോളിവുഡില്‍ മറ്റൊരു അഭിനേത്രിയില്ലെന്നു തന്നെ പറയാം. ഈ പ്രായത്തിലും മധുരപതിനേഴിന്റെ അഴകളവുകളിലാണ് താരം തിളങ്ങുന്നത്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം ട്രെന്‍ഡിംഗായി മാറാറുണ്ട്.
ഇപ്പോഴിതാ ബ്ലാക്ക് സ്കര്‍ട്ടും ടോപ്പും പുതു രീതിയില്‍ ധരിച്ചാണ് ശില്‍പ്പ ഹോട്ട് ലുക്കില്‍ എത്തിയിരിക്കുന്നത്. വൈബ്രന്റ് ഡിസൈനര്‍ ടോപ്പും ഹൈ സ്ലിറ്റ് ബ്ലാക്ക് സ്കര്‍ട്ടുമാണ് താരം ധരിച്ചിരിക്കുന്നത്. സ്ലിറ്റിലും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന മുന്താണിയിലുമുള്ള പാറ്റേണുകളും മുത്തുകളും ഒരു ഗ്ലാമറസ് ലുക്ക് നല്‍കുന്നുണ്ട്. കണ്ടാല്‍ ഒരു സാരിയാണെന്ന തോന്നുന്ന തരത്തിലുള്ളതാണ് താരത്തിന്റെ ഔട്ട്ഫിറ്റ്. ഹാംഗിഗ് സ്റ്റേറ്റ്മെന്റ് ഇയര്‍റിംഗ്സും വളയും ഹൈ ഹീല്‍സും താരത്തിന് ഒരു ഹോട്ട് എലഗന്റ് ലുക്ക് നല്‍കുന്നുണ്ട്.
ചിത്രത്തിന്റെ താഴെ താരത്തിന്റെ ഫാഷൻ സെൻസിനെയും സൗന്ദര്യത്തെയും വാനോളം പുകഴ്ത്തിയാണ് ആരാധകര്‍ കമന്റുകള്‍ കുറിക്കുന്നത്.