-->
എമ്പുരാന് വിവാദങ്ങളില്‍ പ്രതികരിച്ച് നടി ഷീല. മാങ്ങയുളള മരത്തിലെ ആളുകള്‍ കല്ലെറിയൂവെന്നും തനിക്ക് ആ സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും ഷീല കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നടന്ന കാര്യങ്ങള്‍ മാത്രമാണ് എമ്പുരാനിലുളളതെന്നും ഷീല കൂട്ടിച്ചേര്‍ത്തു.
കുറേ മാമ്പഴമുളള മരത്തിലല്ലേ കല്ലെറിയുകയുളളൂ , എമ്പുരാന്‍ നല്ല സിനിമയാണ്. രാഷ്ട്രീയവും അങ്ങനെ ഒരുപാട് കാര്യങ്ങളുളള സിനിമയാണ്. ആ സിനിമ കൊളളില്ലെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ഗര്‍ഭിണിക്ക് സംഭവിച്ചതെല്ലാം നടന്ന കാര്യങ്ങള്‍ അല്ലേ.
ഒരു സിനിമ ഉണ്ടാകുമ്പോള്‍ എത്ര പേര്‍ക്ക് ജോലി കിട്ടുന്നതാണ്. കൊളളില്ലെന്ന് ഒറ്റ വാക്കില്‍ പറയുമ്പോള്‍ അത് വലിയ തെറ്റാണ്. ഒരു ഇംഗ്ലീഷ് പടം പോലെയാണ് എമ്പുരാന്റെ ഓരോ ഷോട്ടും പൃഥ്വിരാജ് എടുത്തിരിക്കുന്നത്. ചെറിയ ഗ്രാമങ്ങളില്‍ പോലും ഹൗസ്ഫുള്‍ ഷോയായി അത് ഓടിക്കൊണ്ടിരിക്കുകയാണ്. ഇവരിത് കൊളളില്ലെന്ന് പറയുമ്പോള്‍ അത് ഫ്രീയായിട്ടുളള പബ്ലിസിറ്റിയാണ്.
എന്ത് നല്ല സിനിമയാണ് എമ്പുരാന്‍. ഒരുപാട് കഷ്ടപ്പെട്ട് നാല് വര്‍ഷംത്താളം പല സ്ഥലങ്ങളിലും പേയി എടുത്ത സിനിമയാണത്. വേറെ ഒരു ചിന്തയുമില്ലാതെയാണ് പൃഥ്വിരാജ് ആ സിനിമയെടുത്ത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓരോ ഷോട്ടും പെയിന്റ് ചെയ്തതുപോലെയാണ്. മലയാളത്തില്‍ ഇത്രയും വലിയ സിനിമ വന്നതുതന്നെ നമുക്ക് അഭിമാനിക്കാനുളള കാര്യമാണ് ഷീല പറഞ്ഞു.