Sunday, March 22, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Apr 2025 11.38 AM

പാളയത്തെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി എക്‌സൈസ്

cannabis, seize, university, boys, hostel, excise, investigation

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്സിറ്റി ബോയ്‌സ് ഹോസ്റ്റലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി എക്‌സൈസ്. മുറിയിലെ താമസക്കാരുടെ വിവരങ്ങള്‍ തേടി ഹോസ്റ്റല്‍ വാര്‍ഡന് എക്സൈസ് ഇന്ന് കത്തയക്കും. യൂണിവേഴ്‌സിറ്റി കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ തമിഴ്‌നാട് സ്വദേശിയുടേതാണ് കഞ്ചാവ് പിടികൂടിയ 455-ാം നമ്പര്‍ മുറി. 20 ഗ്രാം കഞ്ചാവാണ് ഇവിടെ നിന്നും പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കുറഞ്ഞ അളവിലുള്ളതായതിനാല്‍ ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

ഹോസ്റ്റലിലെ 15 മുറികളിലാണ് എക്സൈസിന്റെ മണ്ണന്തല റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പത്തരയോടെ എക്‌സൈസ് സംഘം മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. 70ലധികം മുറികളുള്ള വലിയ ഹോസ്റ്റലാണിത്. ഉച്ചവരെ പരിശോധ നീണ്ടു നിന്നു. 12.30ഓടെ പരിശോധന പൂര്‍ത്തിയാക്കി എക്‌സൈസ് സംഘം മടങ്ങി. ഹോസ്റ്റല്‍ മുറിയില്‍ കഞ്ചാവ് ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് പെട്ടെന്ന് പരിശോധന നടത്തുകയായിരുന്നു. ചിലരുടെ ഫോട്ടോയടക്കം എക്‌സൈസ് സംഘം വിദ്യാര്‍ഥികളെ കാണിച്ചിരുന്നു. കൂടുതല്‍ മുറികളും അടഞ്ഞുകിടക്കുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW