-->
മധുര: സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മധുരയില്‍ കൊടിയേറാനിരിക്കെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എംഎ ബേബി വന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍. സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് നേരത്തേ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നു.
പ്രകാശ് കാരാട്ട് നേരത്തേ മൂന്ന് ടേം പൂര്‍ത്തിയാക്കിയയാളാണ്. പിബിയില്‍ നിന്നും വനിതാ അംഗങ്ങളായ ബൃന്ദ കാരാട്ടും സുഭാഷിണി അലിയും ഒഴിയുമെന്നും സൂചനയുണ്ട്. പകരം മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോളിറ്റ് ബ്യൂറോയിലേക്ക് കെ രാധാക്യഷ്ണന്‍ എം പി, തോമസ് ഐസക്, ഇ പി ജയരാജന്‍ എന്നിവരുടെ പേരുകളും പരിഗണന പട്ടികയിലുണ്ട്.
പാര്‍ട്ടി ദേശീയ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് പാര്‍ട്ടികോണ്‍ഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യുക. മധുരയിലെ തമുക്കം കണ്‍വെന്‍ഷന്‍ സെന്ററിലെ 'സീതാറാം യെച്ചൂരി നഗറി'ലാണ് നാല് ദിവസത്തെ പാര്‍ട്ടി കോണ്‍ഗ്രസ്. ഇരുപത്തിനാലാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് മധുരയില്‍ നടക്കാനിരിക്കുന്നത്. പ്രായപരിധി പാര്‍ട്ടിക്കുള്ളില്‍ പരിഗണനാ വിഷയമായി മാറിയിരിക്കെ 75 കഴിഞ്ഞ ആരൊക്കെ പിബിയില്‍ ഉണ്ടാകുമെന്ന കാാര്യവും മധുര പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമേ അറിയാനാകു.
പ്രായപരിധി കഴിഞ്ഞതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇനി പിബിയില്‍ തുടരാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിക്കണം. സിപിഎം ഭരണം നിലനില്‍ക്കുന്ന ഇന്ത്യയിലെ ഏകസംസ്ഥാനത്തെ മുഖ്യമന്ത്രി എന്നതു പരിഗണിച്ചാണ് പിണറായിക്ക് ഇളവ് നല്‍കിയിരിക്കുന്നത്. പ്രായപരിധി കണക്കാക്കിയാല്‍ പിബിയില്‍ നിന്നും ആറുപേരെങ്കിലും പുറത്തുപോകേണ്ടി വരും. പിണറായിയുടെ പ്രായവും ഇളവും ചര്‍ച്ചയായേക്കാം.