-->
കണിച്ചുകുളങ്ങര കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന സജിത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവച്ചു.
സജിത്ത് സഹോദരിയുടെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കം കാരണം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
17 വർഷമായി ജയിലാണെന്നും പ്രതി ഹർജിയിൽ ആവശ്യപ്പെട്ടു. ജസ്‌റ്റിസ് വിക്രംനാഥിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എന്നാൽ സംസ്ഥാന സർക്കാർ ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു.
കേസ് പരിഗണിച്ചപ്പോൾ ജാമ്യം നൽകുന്നതിൽ അനുകൂല സമീപനമായിരുന്നു ബെഞ്ചിനെങ്കിലും കേസിൽ വിശദമായ വാദം കേൾക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതോടെ ഹർജി മാറ്റിവെക്കുകയായിരുന്നു. ഹർജി ഏപ്രിൽ 16ന് വീണ്ടും പരിഗണിക്കും.