Sunday, March 15, 2026 Last Updated 45 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 27 Mar 2025 03.02 PM

6 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം

children

കുട്ടികളുടെ ആരോഗ്യവും ശാരീരിക, മാനസിക വികാസവും ഉറപ്പുവരുത്താന്‍ ശെരിയായ ഭക്ഷണ ക്രമം പാലിക്കണം. സ്‌കൂളില്‍ പോകുന്ന കുട്ടികളാണെങ്കില്‍ അവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ തന്നെ വേണം. പ്രത്യേകിച്ച് 6 മുതല്‍ 12 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭക്ഷണങ്ങളും പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും നല്‍കണം. മത്സ്യം, ചണവിത്ത്, വാള്‍നട്ട് എന്നിവയില്‍ കാണപ്പെടുന്ന ഒമേഗ3 ഫാറ്റി ആസിഡ്, ചിക്കന്‍, മുട്ട, പാലുല്‍പന്നങ്ങള്‍ പോലുള്ള പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ സെറോടോണിന്‍ സമന്വയത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നവയാണ്. കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന അവര്‍ക്ക് നല്‍കാന്‍ വളരെ ശ്രദ്ധിയ്ക്കണം......

* പ്രോട്ടീന്‍ ഉറപ്പാക്കുക - മുട്ട, മത്സ്യം, കോഴി, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്റെ മികച്ച ഉറവിടങ്ങളായാണ് കണക്കാക്കപ്പെടുന്നത്. പാല്‍, പനീര്‍, തോരന്‍ തുടങ്ങിയവയും പ്രോട്ടീനുകള്‍ക്കായി നല്‍കാം. ദിവസവും കുട്ടികള്‍ക്ക് മുട്ട നല്‍കുന്നത് കുട്ടികളുടെ ആരോഗ്യം, വളര്‍ച്ച, വികാസം എന്നിവയ്ക്ക് ഏറെ ഗുണകരമാണ്. മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, വൈറ്റമിന്‍ എ, ബി12, ഡി, ഇ, കെ, ഓമേഗ-3 ഫാറ്റി ആസിഡുകള്‍, കൊളിന്‍ തുടങ്ങിയ പോഷകങ്ങള്‍ കുട്ടികളുടെ ശരീരത്തിന് വളരെ അനിവാര്യമാണ്. മുട്ടയിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ കുട്ടികളുടെ വളര്‍ച്ചയ്ക്കും പേശികളുടെ നിര്‍മാണത്തിനും നവീകരണത്തിനും സഹായിക്കുന്നു,

* കാര്‍ബോഹൈഡ്രേറ്റുകള്‍ - പഴങ്ങള്‍, അവല്‍, ഗോതമ്പ്, അപ്പങ്ങള്‍ തുടങ്ങിയവ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ലഭിക്കുന്നതിനായി നല്‍കാം. കുട്ടികളുടെ ശരീരത്തിനും മനസ്സിനും കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രധാനപ്പെട്ട ഊര്‍ജ സ്രോതസ്സാണ്. കുട്ടികള്‍ ആരോഗ്യകരമായി വളരാനും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം കാര്‍ബോഹൈഡ്രേറ്റുകളില്‍ നിന്നാണ് ലഭിക്കുന്നത്. ദിനംപ്രതി വളരെ അധികം ഊര്‍ജം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് അവരുടെ കളി, പഠനം എന്നിവ തുടരാന്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അത്യാവശ്യമാണ്.

* വൈറ്റമിനുകളും ലവണങ്ങളും - പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം പാല്‍, ഫ്രൂട്ട് ജ്യൂസുകളോ പാനീയങ്ങളായോ നല്‍കാം. പഴങ്ങള്‍ പ്രകൃതിദത്ത വ്യത്യസ്ത പോഷകങ്ങളാല്‍ സമ്പന്നമാണ്. പച്ചക്കറികള്‍, ഫലങ്ങള്‍, പൂര്‍ണ്ണ ധാന്യങ്ങള്‍, അരി, ഗോതമ്പ് എന്നിവ പോലുള്ള സമ്പൂര്‍ണ്ണ ഭക്ഷണങ്ങള്‍ വഴി കാര്‍ബോഹൈഡ്രേറ്റുകളും ലഭിക്കുന്നു. ഇവയിലൂടെ ആവശ്യമായ മൈക്രോന്യൂട്രിയന്റുകളും ലഭ്യമാക്കാം. പച്ചക്കറികളില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, വൈറ്റമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍ കുട്ടികള്‍ക്ക് ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പൂര്‍ണ്ണ ധാന്യങ്ങള്‍ കൊണ്ട് ധാന്യങ്ങള്‍, ബ്രെഡ്, പാസ്ത എന്നിവ ഉള്‍പ്പെടുത്തുന്നത് കുട്ടികള്‍ക്ക് സ്ഥിരതയുള്ള ഊര്‍ജ്ജം നല്‍കുന്നു.

* കുട്ടികളുടെ ഭക്ഷണം രുചികരവും പോഷകസമ്പുഷ്ടവുമാക്കാം - പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റുകള്‍, കൊഴുപ്പ്, വൈറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയ എല്ലാ പ്രധാന പോഷക ഘടകങ്ങളും അവര്‍ക്ക് ആവശ്യമാണ്. പച്ചക്കറികള്‍, ഫലങ്ങള്‍, മുഴുധാന്യങ്ങള്‍, പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍, പാല്‍ മുതലായവ കുട്ടികളുടെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ടതുണ്ട്.

* കുട്ടികളുടെ പ്രഭാതഭക്ഷണം - മറ്റ് പ്രായപരിധികളെ അപേക്ഷിച്ച് കുട്ടികള്‍ക്ക് അധികം കാലറിയും ഫൈബറും പോഷകങ്ങളും ആവശ്യമാണ്. അതുകൊണ്ട് പ്രഭാതഭക്ഷണത്തിന് പ്രാധാന്യം നല്‍കണം. കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും വികാസത്തിനും പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം അത്യാവശ്യമാണ്. കുട്ടികള്‍ നിരന്തരം കളികളിലേര്‍പ്പെടുന്നവരും സദാ ഉര്‍ജ്ജസ്വലരുമായിരിക്കേണ്ടതുണ്ട്. അത്‌കൊണ്ടുതന്നെ അവരുടെ ശരീരത്തിന് ദിവസം മുഴുവനും മുന്നോട്ടുപോകാനുള്ള ശക്തി ആവശ്യമാണ്.

Ads by Google
Thursday 27 Mar 2025 03.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW