Friday, March 13, 2026 Last Updated 12 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 03.04 PM

വിഴിഞ്ഞം തുറമുഖം പദ്ധതി; വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാന്‍ മന്ത്രിസഭ അനുമതി

vizhinjam

വിഴിഞ്ഞം തുറമുഖം പദ്ധതിക്കായി വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വകരിക്കാന്‍ മന്ത്രിസഭ അനുമതി. വായ്പയായി ലഭിക്കുന്ന പണം തിരിച്ചടയ്ക്കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. മുമ്പ് വ്യവസ്ഥയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിരുന്നു. 818.80 കോടി രൂപയാണ് വയബിലിറ്റി ഗ്യാപ് ഫണ്ട്.

2034 മുതല്‍ തുറമുഖത്തിന്റെ ലാഭം സംസ്ഥാനത്തിന് കിട്ടി തുടങ്ങുന്ന സമയം മുതല്‍ അതിന്റെ 20 ശതമാനം കേന്ദ്രത്തില്‍ അടയ്ക്കണം എന്നാണ് നിബന്ധന. ഏകദേശം പതിനായിരം കോടിയോളം രൂപ 818 കോടി രൂപയ്ക്ക് പകരമായി സര്‍ക്കാര്‍ അടയ്‌ക്കേണ്ടിവരും എന്നാണ് വിലയിരുത്തപ്പെടുന്നത്. തിരിച്ചടവ് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളിയിരുന്നു. ബദല്‍ വഴി പ്രതിസന്ധിയെന്ന് വിലയിരുത്തിയതിനെ തുടര്‍ന്നാണ് മന്ത്രിസഭാ യോഗത്തില്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW