Friday, March 13, 2026 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 08.45 AM

ബാർബി ഡോളിനെപ്പോലെ ക്യൂട്ട് ലുക്കിൽ മഞ്ജു വാര്യർ;ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിൽ പ്രായം റിവേഴ്‌സ് ഗിയറിലെന്നു ആരാധകർ

uploads/news/2025/03/772133/1000418813.jpg
Manju Warrier (Image source : Instagram)

പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ചുരുങ്ങിയ സമയം കൊണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായ താരം മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്തിരുന്നു. കരിയറിന്റെ പീക്ക് ടൈമിൽ അപ്രതീക്ഷിതമായി വിവാഹം ചെയ്ത് മലയാള സിനിമയിൽ നിന്ന് താരം ഇടവേളയെടുത്തു. അപ്പോഴും മലയാളികൾക്ക് മഞ്ജു വിനോടുള്ള ഇഷ്ടം അല്പം പോലും കുറഞ്ഞില്ല.
നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ വൻ തിരിച്ചു വരവാണ് താരം നടത്തിയത്. തിരിച്ചു വരവിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും താരം തിളങ്ങി. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം പങ്കിടുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ഇപ്പോഴിതാ ഒരു ഡോളിനെപ്പോലെ ക്യൂട്ട് ലുക്കിലുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ പാന്റ്സും ഷർട്ടും ധരിച്ചാണ് താരം തിളങ്ങുന്നത്. പതിവ് പോലെ താരത്തിന്റെ പ്രായം റിവേഴ്‌സ് ഗിയറിൽ ആണോ എന്നാണ് മിക്ക ആരാധകരും നൽകുന്ന കമന്റ്.

മോഹൻലാൽ പ്രിത്വിരാജ് കോമ്പോയിലെത്തുന്ന ലൂസിഫർ ഫ്രാഞ്ചയ്‌സി എമ്പുരാനിൽ പ്രിയദർശിനി രാംദാസ് എന്ന കഥാപാത്രമായി മഞ്ജുവും എത്തുന്നുണ്ട്. അതിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് താരം.

Ads by Google
Wednesday 26 Mar 2025 08.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW