Sunday, March 15, 2026 Last Updated 8 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 25 Mar 2025 09.01 AM

മാതാവിനെ മറ്റൊരു മകന്‍ കൊന്നു; രണ്ടാമത്തെ മകന്‍ അച്ഛനെയും കുത്തിക്കൊന്നു; എംഡിഎംഎയുമായി അമ്മയും മകനും പിടിയല്‍

uploads/news/2025/03/771895/murder.jpg

കോഴിക്കോട്: ബാലുശ്ശേരി പാനായിയില്‍ മാനസികവിഭ്രാന്തി കാണിച്ച മകന്‍ അച്ഛനെ കുത്തിക്കൊന്നു. ചനോറ അശോകനാണ് മകന്‍ സുബീഷിന്‍െ്‌റ കുത്തേറ്റ് മരിച്ചത്. സുബീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു കൊലപാതകം. എട്ട് വര്‍ഷം മുമ്പ് അശോകന്റെ ഭാര്യയെ മറ്റൊരു മകന്‍ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരുന്നു.

ഇയാളും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ഇരുവര്‍ക്കും മാനസികാസ്വാസ്ഥ്യം ഉണ്ടായത് നിരന്തരമായ മയക്കുമരുന്നുപയോഗം കാരണമാണെന്ന് നാട്ടുകാര്‍ പറയുന്നു.അശോകന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു സംഭവത്തില്‍ പാലക്കാട് എംഡിഎംഎ യുമായി അമ്മയും മകനും അമ്മയുടെ രണ്ടു സുഹൃത്തുക്കളും പിടിയില്‍.

വാളയാറില്‍ തൃശ്ശൂര്‍ സ്വദേശി അശ്വതി, മകന്‍ ഷോണ്‍ സണ്ണി, അശ്വതിയുടെ സുഹൃത്തുക്കളായ കോഴിക്കോട് ഏലത്തൂര്‍ സ്വദേശികളായ പി മൃദുല്‍, അശ്വിന്‍ ലാല്‍ എന്നിവരാണ് പിടിയിലായത്. വില്‍പ്പനയ്ക്കായി കാറില്‍ കൊണ്ടുവരികയായിരുന്ന 10.12 ഗ്രം എം.ഡി.എം.എയും മയക്കുഗുളികകളും ഇവരില്‍ നിന്നും പിടികൂടി. ബെംഗളൂരുവില്‍ നിന്നാണ് സംഘം മയക്കുമരുന്നുമായി എത്തിയത്. വാളയാര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് സംഘം വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW