Friday, March 13, 2026 Last Updated 56 Min 1 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Monday 24 Mar 2025 09.33 AM

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ; എല്‍.ഡി.എഫിനോടു സഹകരിക്കുന്ന 8 ചെറുപാര്‍ട്ടികളെ പങ്കെടുപ്പിക്കും

uploads/news/2025/03/771667/pinarayi-close.gif

കൊച്ചി : സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു മുന്നൊരുക്കങ്ങളുടെ തുടക്കമാകും. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാതലത്തില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന റാലി സംഘടിപ്പിക്കും. ഇവയില്‍ വന്‍ ബഹുജനപങ്കാളിത്തം ഉറപ്പുവരുത്താന്‍ എല്‍.ഡി.എഫ്. ജില്ലാ കമ്മിറ്റികള്‍ പരിപാടികള്‍ ആവിഷ്‌കരിക്കും.

എല്ലാ റാലികളിലും മുഖ്യമന്ത്രിയും എല്‍.ഡി.എഫ്. നേതാക്കളും പങ്കെടുക്കാനും കഴിഞ്ഞദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. റാലികളെല്ലാം വൈകുന്നേരമാണു സംഘടിപ്പിക്കേണ്ടത്. ഇടതു മുന്നണി തീരുമാനങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ പരിപാടികള്‍ തയാറാക്കണം. മണ്ഡലം, പഞ്ചായത്ത് -മേഖലാ യോഗങ്ങള്‍, വാര്‍ഡ് തല യോഗങ്ങളും സംഘടിപ്പിക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.

എല്‍.ഡി.എഫിനോടു സഹകരിക്കുന്ന ജെ.എസ്.എസ്, നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, ആര്‍.എസ്.പി (ലെനിനിസ്റ്റ്), ആര്‍.എസ്.പി (ലെഫ്റ്റ്), റെഡ് ഫ്‌ളാഗ്, എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് ലെഫ്റ്റ്, നാഷണല്‍ ലീഗ് തുടങ്ങിയ സംഘടനകളെയും പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ദേശമുണ്ട്. എല്ലാ ജനവിഭാഗത്തിന്റേയും പിന്തുണയും സഹകരണവും ഉണ്ടാക്കാന്‍ സര്‍ക്കാരിന്റെ വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെ യോഗങ്ങളും സംഘടിപ്പിക്കും.

സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തികള്‍, പ്രമുഖര്‍, സാമുദായിക നേതാക്കള്‍ തുടങ്ങി എല്ലാ തലങ്ങളിലുമുള്ള പ്രതിനിധികളുടെ യോഗവും സംഘടിപ്പിക്കും. ഈ യോഗം ജില്ലാ റാലികളുള്ള ദിവസം രാവിലെ പത്തരയ്ക്കായിരിക്കും. മുഖ്യമന്ത്രിയും നിശ്ചയിക്കപ്പെട്ട മറ്റ് മന്ത്രിമാരും ഈ യോഗത്തില്‍ പങ്കെടുക്കും. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും വിളിച്ചറിയിക്കുന്ന ജില്ലാതല പ്രവര്‍ത്തന മേളകളും വിപണനമേളകളും സംഘടിപ്പിക്കും. മേളകളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഒമ്പതു വര്‍ഷത്തെ നേട്ടങ്ങള്‍ വിഷ്വലായും അല്ലാതെയും പ്രദര്‍ശിപ്പിക്കും.

അതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക ശ്രദ്ധയും ഇടപെടലുമുണ്ടാകും. സംസ്ഥാനത്തു സമ്പൂര്‍ണ ശുചിത്വം കൈവരിക്കുന്നതിനുള്ള വിവിധ പരിപാടികള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 31 നുമുമ്പ് സമ്പൂര്‍ണ ശുചിത്വം കൈവരിക്കത്തക്ക നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രാദേശിക തലത്തില്‍ സംഘടിപ്പിക്കാന്‍ മുന്നണി കമ്മിറ്റികള്‍ നേതൃത്വം നല്‍കാനും എല്‍.ഡി.എഫ്. യോഗം തീരുമാനിച്ചിട്ടുണ്ട്.

സര്‍ക്കാരിനെതിരായി വ്യാപകമായ നീക്കങ്ങള്‍ കേരളത്തില്‍ തലപൊക്കിയിട്ടുണ്ട്. ഈ സാഹചര്യ ത്തിന്റെ ഗൗരവം മനസിലാക്കി സര്‍ക്കാരിന്റെ ജനക്ഷേമ നടപടികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ശക്തമായ പിന്തുണ നല്‍കാനും ജനങ്ങളില്‍ പ്രചാരവേല സംഘടിപ്പിക്കാനും മുന്നണിയും പാര്‍ട്ടികളും നിലപാടു സ്വീകരിക്കണം. ഇടതുസര്‍ക്കാര്‍ മൂന്നാംതവണയും അധികാരത്തില്‍ വരുമെന്നു മനസിലാക്കി സര്‍ക്കാരിനെതിരായി ശക്തമായ ആക്രമണം നടത്താനാണു യു.ഡി.എഫും ബി.ജെ.പിയും ശ്രമിച്ചുവരുന്നതെന്നാണു യോഗത്തിന്റെ വിലയിരുത്തല്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW