Saturday, March 14, 2026 Last Updated 3 Min 8 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 02.08 PM

സവര്‍ക്കര്‍ രാജ്യസ്‌നേഹി അദ്ദേഹമെങ്ങിനെ ശത്രുവാകും ; എസ്എഫ്‌ഐയുടെ ബാനറില്‍ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

uploads/news/2025/03/771299/arlekar.jpg

കോഴിക്കോട് : വി.ഡി. സവര്‍ക്കര്‍ രാജ്യത്തിന്റെ ശത്രുവല്ലെന്നും രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാളാണെന്നും ഗവര്‍ണര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ പരിപാടിക്ക് എത്തിയപ്പോള്‍ സവര്‍ക്കറെ വിമര്‍ശിക്കുന്ന ബാനര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയതിനെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ മറുപടി.

രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തയാള്‍ എങ്ങിനെയാണ് രാജ്യത്തിന്റെ ശത്രുവാകുമെന്ന് ചോദിച്ച ഗവര്‍ണര്‍ ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ ക്യാമ്പസില്‍ എത്തുന്നുവെന്നത് ശ്രദ്ധിക്കണമെന്ന് വൈസ് ചാന്‍സിലറോട് പറഞ്ഞു.

‘ഞങ്ങള്‍ക്ക് ചാന്‍സിലറെയാണ് വേണ്ടത്, സവര്‍ക്കറെയല്ല’ എന്ന എസ്എഫ്‌ഐ ബാനര്‍ കണ്ടതോടെയായിരുന്നു ഗവര്‍ണര്‍ രോക്ഷം പ്രകടിപ്പിച്ചത്. ഇത് എന്തുതരം ചിന്തയാണെന്ന് അദ്ദേഹം ചോദിച്ചു. കാര്യങ്ങള്‍ ശരിയായി പഠിക്കാത്തതിന്റെ അഭാവമാണെന്നും പറഞ്ഞു.

സവര്‍ക്കര്‍ എന്താണ് ചെയ്തത്. അദ്ദേഹം എല്ലാക്കാലത്തും ചിന്തച്ചത് രാജ്യത്തെക്കുറിച്ചാണ്. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. സ്വന്തം വീടിനെയോ, വീട്ടുകാരെയോ കുടുംബത്തെ കുറിച്ചോ അല്ല അദ്ദേഹം ചിന്തിച്ചത്. പകരം സമൂഹത്തെ കുറിച്ചാണ് എല്ലാ കാലത്തും ചിന്തിച്ചത്. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കറെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW