-->
കോഴിക്കോട്: താമരശ്ശേരിയിലെ ഷിബില വധക്കേസില്‍ പോലീസിനെതിരേ യുവതിയുടെ കുടുംബം. പരാതി നല്‍കിയപ്പോള്‍ തന്നെ പോലീസ് ഇടപെടുകയായിരുന്നെങ്കില്‍ മകളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്നാണ് കുടുംബം കരുതുന്നത്. കഴിഞ്ഞ മാസം താമരശ്ശേരി സ്‌റ്റേഷനില്‍ യാസിറിനെതിരേ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. പോലീസ് വീഴ്ചയില്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കാനുള്ള നീക്കത്തിലാണ് കുടുംബം.
ലഹരിക്ക് അടിമയായിരുന്ന യാസിര്‍ നന്നാകുമെന്നായിരുന്നു ഷിബില കരുതിയിരുന്നത്. യാസിറിന്റെ കൂട്ടുകാരനാണ് ഉമ്മയെ കുത്തിയ ആഷിക്ക്. ഇക്കാര്യം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ആഷിക്ക് ഉമ്മയെ കൊന്നതോടെ മകള്‍ക്ക് പേടിയായിരുന്നെന്നും യാസിറിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ കുടുംബാംഗങ്ങളോട് പറയുകയും ചെയ്തിരുന്നു. ഷിബില വീട്ടില്‍ എത്തിയ ശേഷം യാസിര്‍ പല തവണ മദ്യപിച്ച് വീട്ടിലെത്തിയിരുന്നു. പള്ളിക്കമ്മറ്റി പ്രശ്‌നത്തില്‍ ഇടപെട്ടെങ്കിലും യാസിര്‍ വരാന്‍ കൂട്ടാക്കിയിരുന്നില്ല്.
തുടര്‍ന്നായിരുന്നു കുടുംബം പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സ്‌റ്റേഷനില്‍ എത്തിയ യാസിര്‍ പോലീസിനോട് കയര്‍ത്തു. ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ തടസ്സം നിന്നതിനാല്‍ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നാണ് യാസിര്‍ പോലീസിനോട് പറഞ്ഞത്. ഷിബിലയുടെ ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നുമാണ് വിവരം. മാര്‍ച്ച് 18-നാണ് താമരശ്ശേരി ഈങ്ങാപ്പുഴയില്‍ യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് സ്‌നേഹിച്ച് വിവാഹം കഴിച്ചവരായിരുന്നു യാസിറും ഷിബിലയും. ഷിബിലയെ യാസിര്‍ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. വിവാഹത്തിന് ശേഷം മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിര്‍ ഷിബിലയെ നിരന്തരം ആക്രമിച്ചിരുന്നു. ക്രൂരതയ്ക്കു പുറമേ ഷിബിലയെ ലൈംഗിക വൈകൃതത്തിന് വരെ ഇരയാക്കിയിരുന്നു എന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. നാല് ബാങ്കുകളില്‍ നിന്ന് ലോണ്‍ എടുത്തു. ആര്‍ഭാട ജീവിതം നയിച്ചു. സ്വര്‍ണം പണയം വെച്ചു. മോളുടെ പിറന്നാള്‍ ആഘോഷിച്ചതിനാണ് വസ്ത്രം എടുത്ത് കത്തിച്ചത്.
രണ്ട് കത്തി കൊണ്ടാണ് മകളെ കുത്തിയത്. 11 മുറിവുകള്‍ ഷിബിലയുടെ ശരീരത്തുണ്ടായിരുന്നു. അതില്‍ കഴുത്തിനേറ്റ രണ്ടു മുറിവുകളാണ് മരണകാരണമായത്. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു.