Sunday, March 15, 2026 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 22 Mar 2025 11.12 AM

‘ഭാര്യയില്‍ നിന്ന് ഒരു കോൾ വന്ന്, ‘എനിക്ക് സംസാരിക്കണം’ എന്ന് പറഞ്ഞാല്‍; നിങ്ങൾ കുഴപ്പത്തിലാണെന്ന് ഉറപ്പിക്കാം...’’ അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്‍ കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയമാണിപ്പോള്‍. ഇപ്പോഴിതാ താന്‍ ഏറ്റവും കുടുതല്‍ സമ്മര്‍ദ്ദത്തിലാകുന്നത് ഭാര്യയില്‍ നിന്ന് ഒരു കോള്‍ വന്ന് സംസാരിക്കണമെന്ന് പറയുമ്പോഴാണെന്ന് പറയുകയാണ് അഭിഷേക് ബച്ചന്‍.
Abhishek Bachchan, Aiswarya Rai Bachchan
Abhishek Bachchan about call from her wife (Image Source: Youtube)

ബോളിവുഡിലെ മാതൃക ദമ്പതിമാരായി തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ലോക സുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായിയെ പ്രണയത്തിലൂടെയാണ് ബച്ചന്‍ കുടുംബത്തിലെ ജൂനിയര്‍ ബച്ചന്‍ അഭിഷേക് ജീവിതസഖിയാക്കിയത്. വിവാഹത്തോടെ കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത താരം പിന്നീട് ഇടയ്ക്കിടെ സിനിമകളില്‍ അഭിനയിച്ചിരുന്നു. മകള്‍ ആരാധ്യ ജനിച്ച ശേഷം മുഴുവന്‍ സമയം മകള്‍ക്കൊപ്പം ചെലവഴിക്കുന്ന അമ്മയായി ഐശ്വര്യ മാറി. എങ്കിലും ചില സിനിമകളില്‍ വീണ്ടും ഐശ്വര്യ തിളങ്ങി.
കരിയറിലും വ്യക്തിജീവിതത്തിലും ഐശ്വര്യയും അഭിഷേകും തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടെന്നും പിരിയാനൊരുങ്ങുവെന്നും അഭ്യൂഹങ്ങള്‍ വന്നത്. എന്നാല്‍ ആ ഗോസിപ്പുകളൊക്കെ കാറ്റില്‍ പറത്തി രണ്ടുപേരും പൊതുവേദികളില്‍ എത്തിത്തുടങ്ങി.
അഭിഷേകാണെങ്കില്‍ തന്റെ ഒടിടി റിലീസുകളുടെ തിരക്കുകളിലാണിപ്പോള്‍. ഷൂജിത് സിർകാർ സംവിധാനം ചെയ്ത ‘ഐ വാണ്ട് ടു ടോക്ക്’ എന്ന ചിത്രത്തിലെ അര്‍ജുന്‍ സെന്‍ എന്ന നായക കഥാപാത്രമായി ഒരുപാട് കൈയടികള്‍ അഭിഷേകിപ്പോള്‍ നേടുന്നുണ്ട്. ഒരു കാൻസർ സർവൈവറുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിലെ അഭിഷേകിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ആ ചിത്രത്തിലെ പ്രകടനത്തിന് താരത്തിന് റീൽ ഷോഷ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു.
ഇപ്പോഴിതാ ഇതിനിടെ അവതാരകനായ അർജുൻ കപൂറുമായി അഭിഷേക് നടത്തിയ രസകരമായ സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുരസ്കാരം വാങ്ങിയ ശേഷം എല്ലാവരോടും നന്ദി അറിയിച്ച് മടങ്ങാനൊരുങ്ങിയ അഭിഷേകിനോട് അര്‍ജുന്‍ ഒരു രസകരമായ ചോദ്യം ചോദിച്ചു. ‘അഭിഷേക് ആരെങ്കിലും എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് പറയുമ്പോള്‍, അത് നിങ്ങളെ പരിഭ്രാന്തനാക്കുമെങ്കില്‍ സമ്മര്‍ദ്ദത്തിലാക്കുമെങ്കില്‍ അത് ആരാണ്?’ എന്നായിരുന്നു അര്‍ജുന്‍ ചോദിച്ചത്.
ഒരുനിമിഷം പോലും പാഴാക്കാതെ അഭിഷേക് പുഞ്ചിരിയോടെ മറുപടി നല്‍കി. അഭിഷേക് പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു,‘‘നിങ്ങള്‍ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല അല്ലേ. ഒരിക്കല്‍ നിങ്ങള്‍ വിവാഹം കഴിച്ചാല്‍ അതിന് ഉത്തരം കിട്ടും...’’ തൊട്ടുപിന്നാലെ ഒരു വരികൂടി അഭിഷേക് കൂട്ടിച്ചേർത്തു. ‘‘നിങ്ങളുടെ ഭാര്യ ഫോണ്‍ വിളിച്ച്‌, എനിക്ക് നിങ്ങളോട് സംസാരിക്കണമെന്ന് പറഞ്ഞാല്‍, ഉടനെ മനസിലാക്കുക നിങ്ങള്‍ കുഴപ്പത്തിലാണെന്ന്...’’ ചിരിയോടെ അഭിഷേക് പറഞ്ഞു. ഇതോടെ അർജുന്റെ മറുപടിയുമെത്തി. ‘‘ഇതാണ് ഞങ്ങള്‍ക്ക് കേള്‍ക്കേണ്ടിയിരുന്നത്....’’ അഭിഷേകിന്റെ ഉത്തരവും അര്‍ജുന്റെ മറുപടിയും സദസ്സിലും ചിരി പടര്‍ത്തി.

അഭിഷേകും ഐശ്വര്യയും വിവാഹിതരായിട്ട് 17 വർഷമായി. ഇവരുടെ മകള്‍ ആരാധ്യയ്ക്കിപ്പോള്‍ 13 വയസ്സായി. അടുത്തിടെ ഒരു അഭിമുഖത്തില്‍ പേരന്റിംഗിനെക്കുറിച്ച് അഭിഷേക് പറഞ്ഞിരുന്നു. ‘‘വീട്ടിൽ, നിങ്ങൾ ഒരു രക്ഷിതാവാണ് എന്നതാണ് നല്ലതും ഉന്മേഷദായകവുമായ കാര്യം. നിങ്ങൾ ഒരു പ്രൊഫഷണലോ സെലിബ്രിറ്റിയോ ആണ്, വെറും ഒരു രക്ഷിതാവ്. ഞാൻ അതിനെ ഒരു റിയാലിറ്റി പരിശോധനയായി കാണുന്നില്ല, മറിച്ച് നല്ല ഒന്നായി കാണുന്നു, കാരണം ആ സ്നേഹം യഥാർത്ഥമായ ഒരു സ്ഥലത്ത് നിന്നാണ് വരുന്നത്, നിങ്ങൾ ചെയ്യുന്നതിന്റെ പേരിലല്ല...’’ താരം പറഞ്ഞു.
അഭിഷേക് തന്റെ സമീപകാല റിലീസായ ‘ബി ഹാപ്പി’യിലെ പ്രകടനത്തിന് പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്. ഈ അച്ഛൻ-മകളുടെ കഥയിൽ ഇനായത് വർമ്മ, നോറ ഫത്തേഹി, നാസർ എന്നിവരും അഭിനയിക്കുന്നു. ഇത് നിലവിൽ പ്രൈം വീഡിയോയിലാണ് സ്ട്രീം ചെയ്യുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW