Wednesday, March 18, 2026 Last Updated 49 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 21 Mar 2025 05.36 PM

സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണ്ആശ സമരത്തിന്പിന്നിലെന്ന് എം വി ഗോവിന്ദന്‍

uploads/news/2025/03/771090/mv-gov.gif

തിരുവനന്തപുരം; ആശ സമരത്തിന് പിന്നില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മഴവില്‍ സഖ്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം ചെയ്യുന്നവരാണ് സമരത്തിന് പിന്നില്‍. ആശ പ്രവര്‍ത്തകരെ ഉപയോഗിച്ച്
എസ് യുസിഐയും ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആശ വര്‍ക്കര്‍മാരുടെ സമരം ജനാധിപത്യപരമാണെന്ന് ഗോവിന്ദന്‍ പറഞ്ഞു. പക്ഷെ ആ സമരം എന്താണ് ലക്ഷ്യം വെക്കുന്നുവെന്നതില്‍ സിപിഎമ്മിന് നല്ല ധാരണയുണ്ട്. അത് ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഐഎന്‍ടിയുസി ആ സമരത്തില്‍ ഇല്ല. എന്നാല്‍ യുഡിഎഫ് അതിന്റെ പിന്നിലാണ്. ബിജെപി അതിന്റെ പിന്നിലാണ്. ശരിയായ മഴവില്‍ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ട്. മാധ്യമങ്ങളും അതിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW