Saturday, March 14, 2026 Last Updated 25 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 20 Mar 2025 08.20 PM

പത്തനംതിട്ടയിൽ പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് MDMA പിടികൂടി

uploads/news/2025/03/770846/arrest.gif
photo; representative image

പത്തനംതിട്ട : പത്തനംതിട്ട പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് MDMA പിടികൂടി. നാല് ഗ്രാം MDMA യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പോലീസ് പിടിയില്‍ ആയത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശിയാണ് അനി. പൊലീസ് ഇതുമായി ബന്ധപ്പെട്ട തുടർ അന്വേഷണം ആരംഭിച്ചു.

അതേസമയം ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ഡ്രൈവിൽ മയക്കുമരുന്ന് വില്‍പ്പന നടത്തിയ 197 പേര്‍ അറസ്റ്റിലായി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2370 പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW