Thursday, March 12, 2026 Last Updated 25 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 04.25 PM

‘‘ആ ദിവസങ്ങളില്‍ കണ്ണാടിയില്‍ നോക്കാന്‍ പേടിച്ചു, ആത്മവിശ്വാസം സീറോയില്‍ നിന്ന് താഴെയായി; മറ്റേ കണ്ണിലും വന്നതോടെ ടെന്‍ഷനായി...’’ വീണ മുകുന്ദന്‍

അവതാരകയായി കൈയടിയും പ്രശംസയും നേടിയിട്ടുള്ള വീണ മുകുന്ദന്‍ ഇപ്പോഴിതാ തനിക്ക് വന്ന റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയെക്കുറിച്ചും അതിനെ നേരിട്ടതിനെക്കുറിച്ചും പറയുകയാണ്.
Veena Mukundan, right eyelid edema
Veena Mukundan about her edema right eyelid disease (Image Source: Youtube)

യൂട്യൂബ് ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഒരുപാട് അവതാരകരുണ്ട്. വ്യത്യസ്തമായ എന്നാല്‍ രസകരമായ അവതരണശൈലിയും, കൗതുകം ജനിപ്പിക്കുന്ന ചോദ്യങ്ങളുമാണ് പ്രേക്ഷകര്‍ ചില അവതാരകരെ പ്രിയപ്പെട്ടതാക്കാനുള്ള കാരണങ്ങള്‍. അങ്ങനെ സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ.
ഒരു ഓണ്‍ലൈൻ മാധ്യമത്തില്‍ അവതാരകയായി എത്തി അതിലൂടെ ശ്രദ്ധ നേടിയ വീണ സ്വന്തം ചാനല്‍ ആരംഭിച്ച്‌ സെലിബ്രിറ്റി അഭിമുഖങ്ങള്‍ നടത്തിവരികയാണിപ്പോള്‍. അടുത്തിടെ ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിലൂടെ അഭിനയത്തിലും വീണ അരങ്ങേറ്റം കുറിച്ചു. എല്ലാ വിശേഷങ്ങളും തന്റെ ചാനല്‍ വഴി വീണ പങ്കിടാറുണ്ട്.
ഇപ്പോഴിതാ കുറച്ചു ദിവസങ്ങള്‍ക്കു മുൻപു തന്നെ വല്ലാതെ സങ്കടപ്പെടുത്തിയ ഒരു തരത്തില്‍ പ്രതിസന്ധിയിലാക്കിയ ഒരു രോഗാവസ്ഥയെ കുറിച്ച്‌ മനസ്സു തുറക്കുകയാണ് വീണ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് മൂന്നാഴ്ചയിലേറെ തന്നെ കഷ്ടപ്പെടുത്തിയ ഐലിഡ് എഡിമയെന്ന അവസ്ഥയെ കുറിച്ച്‌ വീണ തുറന്നു പറഞ്ഞത്. ഒപ്പം ആ സമയത്തുള്ള തന്റെ ചിത്രങ്ങളും വീണ പങ്കുവച്ചിട്ടുണ്ട്.
‘‘ഒരു ദിവസം ഉറക്കമുണർന്നപ്പോള്‍ കണ്ണിനു ചുറ്റും വീക്കം കണ്ടു. ആദ്യമത്ര കാര്യമാക്കിയില്ല. ഒരു ഡോക്ടറെ കണ്ടപ്പോള്‍ പേടിക്കേണ്ടതില്ല, നാളേക്ക് ഓക്കെയാവുമെന്ന് പറഞ്ഞു മരുന്നു തന്നു. എന്നാല്‍ പിറ്റേദിവസത്തേക്ക് സംഭവം കൂടുതല്‍ വഷളാവുകയായിരുന്നു. അതോടെയാണ് ഒരു ഐ സ്പെഷലിസ്റ്റ് ആശുപത്രിയില്‍ പോയി വിദഗ്ധോപദേശം തേടിയത്.
റൈറ്റ് ഐലിഡ് എഡിമ എന്ന അവസ്ഥയാണെന്ന് ഡോക്ടർ പറഞ്ഞു. കണ്ണുനീർ ഗ്രന്ഥിയില്‍ നീർവീക്കം ഉണ്ടാകുമ്പോള്‍ സംഭവിക്കുന്നതാണിത്. ചുരുങ്ങിയത് 10-20 ദിവസം കഴിയാതെ ഇതു മാറില്ലെന്നു ഡോക്ടർ പറഞ്ഞതോടെ എനിക്കു ടെൻഷനായി. ഒരുപാട് ഇന്റർവ്യൂകളും പരിപാടികളുമൊക്കെ ആ സമയത്ത് പ്ലാൻ ചെയ്തിരുന്നു.
ആ സമയത്ത് എനിക്ക് കണ്ണാടി നോക്കാൻ പോലും പേടിയായിരുന്നു. എത്രകാലം ഇങ്ങനെയിരിക്കേണ്ടി വരുമെന്നോർത്തുള്ള ടെൻഷൻ വേറെ. ഓരോന്നോർത്ത് കരയും. കരയുന്തോറും കണ്ണിന്റെ വീക്കം കൂടും. എന്റെ ആത്മവിശ്വാസമൊക്കെ സീറോയില്‍ നിന്നും താഴെ പോയി. ഒരു ദിവസം നോക്കിയപ്പോള്‍ ഒരു കണ്ണില്‍ നിന്നും മറ്റേ കണ്ണിലേക്കും പടർന്നു. അതോടെ ടെൻഷൻ കൂടി.
പിന്നീട് വീക്കം കുറഞ്ഞുവന്നതോടെയാണ് പുറത്തിറങ്ങി തുടങ്ങിയത്. ആപ്പ് കൈസേ ഹോയുടെ പ്രമോഷനു പോയതും ഓഫീസർ ഓണ്‍ ഡ്യൂട്ടി സിനിമയിലെ താരങ്ങളുടെ ഇന്റർവ്യൂ ചെയ്തതുമെല്ലാം ഇതേ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ്...’’ വീണ പറയുന്നു.
വീണയു​ടെ വീഡിയോയ്ക്ക് താഴെ പലരും പ്രാര്‍ത്ഥനകളും ആശംസകളുമൊക്കെ കുറിക്കുന്നുണ്ട്. എല്ലാം മാറിയല്ലോ, പഴയതു പോലെ ആയല്ലോ, സന്തോഷം എന്നതടക്കമാണ് പലരുടെയും കമന്റുകള്‍. ഈ അസുഖം തങ്ങള്‍ക്കും വന്നിട്ടുണ്ടെന്നും ദുർബലത പങ്കുവെച്ചതിനും വ്യക്തിപരമായ യാത്ര പങ്കിടാനുള്ള ധൈര്യത്തിനും വീണയ്ക്ക് നന്ദി കുറിക്കുന്നവരുമുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW