Thursday, March 12, 2026 Last Updated 19 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 03.55 PM

ആശാ പ്രവര്‍ത്തകരുമായി വീണ്ടും ചര്‍ച്ച നടത്തും; മന്ത്രി വീണ ജോര്‍ജുമായി 3.30നാണ് ചര്‍ച്ച

veena george

തിരുവനന്തപുരം; വേതന വര്‍ധനവ് ആവശ്യങ്ങളുമായി സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് വീണ്ടും ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം 3.30ന് നിയമസഭാ ഓഫീസില്‍ വെച്ചാകും ചര്‍ച്ച. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല. സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഓണറേറിയത്തിലെ മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തി ല്ല. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്നും അതിനാല്‍ സര്‍ക്കാറിന് സമയം നല്‍ക ണമെന്നുമാണ് ച ര്‍ച്ചയില്‍ പ്രധാനമായും സര്‍ക്കാര്‍ പ്രതിനിധികള്‍ പറഞ്ഞത്. സമരത്തില്‍ നിന്ന് ആശമാര്‍ ?പിന്‍മാറണമെന്നായിരുന്നു ചര്‍ച്ചക്കെത്തിയ എന്‍.എച്ച്. എം ഡയറക്ടറുടെ പ്ര ധാന ആവശ്യം.

ചര്‍ച്ചക്ക് വിളിച്ചതിന് പിന്നാലെ വലിയ പ്രതീക്ഷയിലായിരുന്ന ആ ശമാര്‍ ചര്‍ച്ച പരാജയമായതോടെ കണ്ണീരോടെയാണ് മാധ്യമങ്ങളെ കണ്ടത്. നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറായത്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും ആശാ വര്‍ക്കര്‍മാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസം എന്നത് അവിശ്വസനീയമല്ലെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW