Saturday, March 14, 2026 Last Updated 2 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 02.02 PM

അപൂര്‍വ്വം ചില സെറ്റുകള്‍ കുടുംബം പോലെ തോന്നും, അതാണ് ഇവിടെ സംഭവിച്ചത്; ചിത്രങ്ങളുമായി മാളവിക മോഹനന്‍

malavika-mohanan
photo-www.instagram.com/malavikamohanan_

സിനിമാലോകവും പ്രേക്ഷകരും അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് ഹൃദയപൂര്‍വ്വം. ഈ സിനിമയെക്കുറിച്ച് ആദ്യം പറഞ്ഞത് മുതല്‍ ഇതുവരെയുള്ള വിശേഷങ്ങളെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ചിത്രത്തെക്കുറിച്ച് വാചാലരായി എത്തുന്നുണ്ട്. ഇപ്പോഴിതാ മാളവിക പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

ഹൃദയപൂര്‍വ്വം സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയായി. എത്ര മനോഹരമാണ് ഈ മാസം എന്നുമായിരുന്നു മാളവിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ലൊക്കേഷന്‍ ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.

സെറ്റുകളില്‍ നിന്നും സെറ്റുകളിലേക്കുള്ള യാത്രകളില്‍ പുതിയ സുഹൃത്തുക്കളും അനുഭവങ്ങളുമൊക്കെയുണ്ടാവാറുണ്ട്. ചിലതൊക്കെ എന്നെന്നും ഓര്‍ത്തിരിക്കുന്നതായി മാറും. അപൂര്‍വ്വം ചില സെറ്റുകള്‍ കുടുംബം പോലെ തോന്നും. അതാണ് ഇവിടെ സംഭവിച്ചത്.

സത്യന്‍ സാറില്‍ നിന്നും ലാല്‍ സാറില്‍ നിന്നും ഒത്തിരി കാര്യങ്ങള്‍ മനസിലാക്കി. അവരെങ്ങനെയാണ് സിനിമയെ സമീപിക്കുന്നതെന്ന് മനസിലായി. അവരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ അങ്ങേയറ്റം സന്തോഷവതിയാണ് താന്‍ എന്നും മാളവിക പറയുന്നു.

തേക്കടിയിലെ ടീ എസ്റ്റേറ്റുകളും മനോഹരമായ മലനിരകളുമൊക്കെ എങ്ങനെ മറക്കാനാണ്. അതും ഇത്ര മികച്ചൊരു ടീമിനൊപ്പം ജോലി ചെയ്യാനായതും മറക്കാനാവില്ല. ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍മാരെ ഒരിക്കലും മറക്കാനാവില്ലെന്നും മാളവിക കുറിച്ചിരുന്നു.

കുട്ടിക്കാലം മുതലേ മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നതാണ്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ആദ്യം അത് വിശ്വസിക്കാനായിരുന്നില്ല. അത്രയേറെ ആഗ്രഹിച്ച കാര്യമായിരുന്നു അത്. വളരെ ഡൗണ്‍ റ്റു എര്‍ത്തായാണ് അദ്ദേഹം എല്ലാവരോടും ഇടപഴകുന്നത് എന്നും മാളവിക പറഞ്ഞിരുന്നു.

സത്യന്‍ അന്തിക്കാടിനെക്കുറിച്ചും മാളവിക വാചാലയായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളില്‍ പ്രിയപ്പെട്ടത് പട്ടണപ്രവേശമാണെന്നും മാളവിക മുന്‍പ് പറഞ്ഞിരുന്നു. ഹൃദയപൂര്‍വ്വം വിശേഷങ്ങള്‍ പങ്കിട്ടുള്ള പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം വൈറലായിരുന്നു.

Ads by Google
Wednesday 19 Mar 2025 02.02 PM
Ads by Google
LATEST NEWS
TRENDING NOW