Friday, March 13, 2026 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 19 Mar 2025 02.18 PM

ആശാവര്‍ക്കര്‍മാരുമായി നടന്ന ചര്‍ച്ച പരാജയം ; നാളെ മുതല്‍ അനിശ്ചിതകാല നിരാഹാരസമരം

uploads/news/2025/03/770602/asha-workers-strike.jpg

തിരുവനന്തപുരം: ഒരുമാസം പിന്നിട്ടിട്ടും അതിശക്തമായി മുന്നേറുന്ന ആശാമാരുടെ സമരത്തില്‍ സര്‍ക്കാര്‍ വിളിച്ച അനുരഞ്ജനചര്‍ച്ച പരാജയം. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കൂട്ടാക്കാതെ സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി സമരം ചെയ്യുന്ന ആശമാര്‍.

ഇതേ തുടര്‍ന്ന് നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തിനായി ഒരുങ്ങുകയാണ് ആശാവര്‍ക്കര്‍മാര്‍. ഇന്ന് ഉച്ചയ്ക്കാണ് സ്‌റ്റേറ്റ് എന്‍എച്ച്എം ഓഫീസില്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. എന്നാല്‍ ആശമാര്‍ മുമ്പോട്ട് വെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയല്ല. തങ്ങളുടെ ആവശ്യങ്ങള്‍ എന്‍എച്ച് എം ഡയറക്ടര്‍ കേട്ടതുപോലുമില്ലെന്ന് ആശമാര്‍ പറഞ്ഞു. സമരം മുപ്പത്താറാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം ആവശ്യങ്ങളില്‍ നിന്നും ഒരടിപോലും പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചാണ് ആശാവര്‍ക്കര്‍മാര്‍ ചര്‍ച്ചയ്ക്ക് പോയത്. സമരത്തിനോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ ആശാമാര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ എല്‍ഡിഎഫിലും ആശാസമരം നീട്ടുന്നതില്‍ അതൃപ്തി പുകഞ്ഞിരുന്നു. അതേസമയം ഇടതുപക്ഷം നിഷേധാത്മക സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW