-->
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ലഹരികേസില്‍ കഞ്ചാവ് ക്യാംപസില്‍ എത്തിച്ചെന്ന് കരുതുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേര്‍ കൂടി അറസ്റ്റിലായി. സൊഹൈല്‍ ഷേഖ്, എഹിന്ത മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ ഇതോടെ എല്ലാവരും അറസ്റ്റിലായതായിട്ടാണ് പോലീസ് നല്‍കുന്ന വിവരം.
കഴിഞ്ഞ 4 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് മൂവാറ്റുപുഴയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സുഹൈല്‍ ഭായ് എന്നയാളാണ് എന്നയാളാണ് ക്യാംപസില്‍ കഞ്ചാവ് എത്തിച്ചതെന്നായിരുന്നു നേരത്തേ പിടികൂടിയ വിദ്യാര്‍ത്ഥികള്‍ നല്‍കിയ മൊഴി. കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ പോലീസിന് നല്‍കിയ മൊഴികളാണ് കേസില്‍ നിര്‍ണായകമായത്.
പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയായ സുഹൈല്‍ ഷേഖ് ആണ് സംഭവത്തിലെ പ്രധാന കണ്ണിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ആലുവയില്‍ താമസമാക്കിയിരുന്ന ഇയാള്‍ ക്യാംപസില്‍ ലഹരി പിടിച്ചു എന്നറിഞ്ഞ ഉടന്‍ തന്നെ ഒളിവില്‍ പോയിരുന്നു. മറ്റ് ക്യാംപസുകളില്‍ സുഹൈല്‍ കഞ്ചാവ ് കച്ചവടം നടത്തിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.