-->
റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ഥിയായ ആണ്‍കുട്ടിയെ ശകാരിച്ച് നടിയും നര്‍ത്തകിയുമായ മലൈക അറോറ. ഹിപ് ഹോപ് ഇന്ത്യ സീസണ്‍ 2 ഡാന്‍സ് റിയാലിറ്റി ഷോയ്ക്കിടെയാണ് 16 കാരനയ മത്സരാര്‍ഥിയെ ജഡ്ജായ മലൈക അറോറ ശകാരിച്ചത്. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
നിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ എനിക്ക് തരൂ എന്നാണ് മലൈക 16 കാരനോട് ആദ്യം പറയുന്നത് അല്പം പരുഷമായിട്ടായിരുന്നു നടിഇക്കാര്യം കുട്ടിയോട് പറഞ്ഞത്. ഇതോടെ എന്തിനാണ് അമ്മയുടെ നമ്പറെന്ന് മത്സരാര്‍ഥി ചോദിച്ചപ്പോള്‍ മലൈക അതിന്റെ കാരണവും തുറന്നുപറഞ്ഞു.
മത്സരാര്‍ഥിയായ 16 കാരന്റെ അനുചിതമായ പെരുമാറ്റമാണ് മലൈകയെ പ്രകോപിപ്പിച്ചത്. 16 കാരന്‍ കണ്ണിറുക്കിയതും ഫ്‌ളൈയിങ്ക കിസ്സുകള്‍ നല്‍കിയതുമാണ് തകരം കാരണമായി ചൂണ്ടിക്കാട്ടിയത്. ചെറിയ പ്രായമുളള മത്സരാര്‍ഥിയുടെ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് മലൈക അറോറ തുറന്നു പറഞ്ഞു. റിയാലിറ്റിഷോയിലെ മറ്റു മത്സരാര്‍ഥികളും 16 കാരന്റെ പെരുമാറ്റം അഅനുചിതമായെന്നാണ് അഭിപ്രായപ്പെട്ടത്.