-->
രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണ ബിഗ് സ്‌ക്രീനില്‍ അരങ്ങേറിയത്. ആദ്യ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരപുത്രിക്ക് മികച്ച അവസരങ്ങളായിരുന്നു പിന്നീട് ലഭിച്ചത്. കൈനിറയെ സിനിമകള്‍ എന്നതല്ല സെല്കറ്റീവായാണ് താന്‍ സിനിമകള്‍ സ്വീകരിക്കാറുള്ളതെന്ന് അഹാന വ്യക്തമാക്കിയിരുന്നു. ഇതുവരെ ചെയ്ത സിനിമകള്‍ പരിശോധിച്ചാല്‍ തന്നെ അത് മനസിലാക്കാനാവുന്നതേയുള്ളൂ എന്നും പറഞ്ഞിരുന്നു. കഥാപാത്രത്തിനാണ് പ്രാധാന്യം നമ്പറിലല്ല കാര്യം എന്ന നിലപാടാണ് അഹാനയുടേത്. നാന്‍സി റാണിയായിരുന്നു ഒടുവിലായി ചെയ്ത സിനിമ. ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളിലും താരം പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ നിമിഷിനൊപ്പം നടത്തിയ രാജസ്ഥാന്‍ യാത്രയെക്കുറിച്ചുള്ള അഹാനയുടെ പോസ്റ്റാണ് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനില മനോഹരനിമിഷങ്ങള്‍. ഇത് പകര്‍ത്തിയക് നിമിഷ് രവിയാണ്, എഡിറ്റ് ചെയ്തത് ഞാന്‍ തന്നെയാണ്. മനസിലെന്നും മനോഹരമായി ഓര്‍ത്തെടുക്കാന്‍ പറ്റുന്ന മുഹൂര്‍ത്തങ്ങളായിരുന്നു യാത്രയിലേത് എന്നും അഹാന കുറിച്ചിരുന്നു.
നിംസിന്റെ ഫ്രെയിമില്‍ അമ്മു, അതെന്തായാലും അടിപൊളിയാവുമല്ലോ, കൂടെയുള്ള ആളെ കാണിക്കാത്തതെന്താണ്, തുടങ്ങി നിരവധി ചോദ്യങ്ങളായിരുന്നു വീഡിയോയുടെ താഴെയുണ്ടായിരുന്നത്. കമന്റുകള്‍ക്കെല്ലാം സ്‌നേഹം അറിയിച്ച് അഹാന എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യത്തിനും ലവ് സ്‌മൈലിയായിരുന്നു റിയാക്ഷന്‍. .ഇതിനകം തന്നെ പോസ്റ്റും വീഡിയോയും വൈറലായിക്കഴിഞ്ഞിട്ടുണ്ട്.