-->
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായി പ്രേക്ഷകര്‍ അംഗീകരിച്ച താരമാണ് മഞ്ജു വാര്യര്‍. വലിയൊരു ഇടവേളയ്ക്ക് ശേഷം മഞ്ജു വെള്ളിത്തിരയിലേക്ക് തിരിച്ചു വന്നപ്പോള്‍ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. സ്വകാര്യ ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വിഷമങ്ങളും നേരിട്ട ശേഷം ഒരു ഫിനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു താരം. മടങ്ങിവരവില്‍ മലയാളത്തില്‍ മാത്രമല്ല തമിഴിലും തിളങ്ങാന്‍ മഞ്ജുവിന് കഴിഞ്ഞു.
സോഷ്യല്‍ മീഡിയയിലും സജീവമായി നില്‍ക്കുന്ന താരം എന്നും പ്രസന്നമായിട്ടാണ് പൊതുവേദികളിലും ചിത്രങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെടാറുള്ളത്. മനസ്സു തുറന്നുള്ള ചിരിയാണ് താരത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഫാഷനിലും ഔട്ട്ഫിറ്റിലുമൊക്കെ മഞ്ജുവാര്യര്‍ വളരെ അപ്റ്റുഡേറ്റാണ്. ഇന്നും കൗമാരക്കാരിയുടെ സൗന്ദര്യമാണ് താരത്തിന്. താരം പങ്കിടുന്ന പോസ്റ്റുകള്‍ക്കും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ കാഷ്വല്‍ ഔട്ട്ഫിറ്റില്‍ മഞ്ജു പങ്കിട്ട ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. വളരെ കാഷ്വലായ ഒരു ദിവസം, വെറുതേ ഇരുന്ന് റിലാക്‌സ് ചെയ്യുന്ന ചിത്രങ്ങളാണ് മഞ്ജു ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്നത്. ‘‘ചിലപ്പോൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ കാര്യം വിശ്രമിക്കുക എന്നതാണ്....’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. ഫ്ലോറല്‍ പ്രിന്റഡ് ഷര്‍ട്ടും കാഷ്വല്‍ പാന്റ്സും ധരിച്ചാണ് താരം ചിത്രങ്ങളില്‍. ചിത്രങ്ങളില്‍ കോഫി മഗ്ഗുമായി നിറചിരിയോടെ സംഭാഷണത്തില്‍ ശ്രദ്ധിക്കുന്ന മഞ്ജുവിനെ കാണാം. ആരോടാണ് സംസാരിക്കുന്നതെന്ന് ചിത്രങ്ങളില്‍ ഇല്ല, അതോ ഇനി ഫോട്ടോഷൂട്ടിന് വേണ്ടി അങ്ങനെ പോസ് ചെയ്തതാണോ എന്നുമറിയില്ല. എന്തായാലും വളരെ സന്തോഷത്തോടെ ചിരിച്ച മുഖത്തോടെ ആസ്വദിച്ചാണ് മഞ്ജു സംസാരിക്കുന്നതെന്ന് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. വിശ്രമിക്കുക, ശാന്തമാകുക, കോഫി, കൗച്ച് എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളും താരം നല്‍കിയിട്ടുണ്ട്.
ചിത്രങ്ങള്‍ക്ക് താഴെ ആരാധകര്‍ കമന്റുകളും കുറിക്കുന്നുണ്ട്. ‘വെറുതേ കാഷ്വലായി ഇരിക്കുന്ന ഈ ചിത്രങ്ങള്‍ക്കും എന്ത് ഭംഗിയാണ്, 46 വയസായി മഞ്ജുവിന് എന്ന് പുതിയ ചിത്രങ്ങൾ കണ്ടാൽ തോന്നില്ല. 25 കാരിയായ ഒരു മകളുടെ അമ്മയാണെന്ന് ഒട്ടും അറിയില്ല’ എന്നതടക്കമാണ് കമന്റുകള്‍. പ്രായം തന്നെ സംബന്ധിച്ച് ഒരു വിഷയമേ അല്ല, അതില്‍ താന്‍ ഭയപ്പെടുകയും ചെയ്യുന്നില്ല എന്നാണ് മഞ്ജു വാര്യര്‍ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ‘‘ഓരോ വയസ്സ് കഴിയുന്തോറും കൂടുതല്‍ എക്‌സൈറ്റ്‌മെന്റാണ്, ഞാന്‍ എന്റെ അന്‍പതുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്...’’ എന്നും താരം പറഞ്ഞിട്ടുണ്ട്.