Saturday, March 14, 2026 Last Updated 56 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 15 Mar 2025 12.32 PM

പുതിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ : രാജീവ് ചന്ദ്രശേഖര്‍ക്ക് സാധ്യതയേറുന്നു ; തലസ്ഥാനത്ത് സജീവം

uploads/news/2025/03/769800/rajeev.jpg

തിരുവനന്തപുരം: ബിജെപി പുതിയ സംസ്ഥാനപ്രസിഡന്റിനെ പ്രഖ്യാപിക്കാനിരിക്കെ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനും സാധ്യതയെന്ന് സൂചന. നിലവിലെ അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഒഴിയുന്ന കസേരയിലേക്ക് രാജീവ് ചന്ദ്രശേഖരന്‍ എത്താനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നുണ്ട്. നടക്കാനിരിക്കുന്ന തദ്ദേശ/നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി ബിജെപി പുതിയ അദ്ധ്യക്ഷനെ പ്രഖ്യാപിച്ചേക്കും. അഞ്ചുവര്‍ഷം ഭാരവാഹിത്വത്തില്‍ തുടരുന്നവര്‍ ഒഴിയണമെന്ന നിര്‍ദേശം നടപ്പാക്കേണ്ടതുണ്ട്.

മാര്‍ച്ച മാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പുതിയ അദ്ധ്യക്ഷനെ ബിജെപി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ്ണ ചുമതല പുതിയ കമ്മറ്റിക്കായരിക്കും. അതിന് പിന്നാലെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപിയ്ക്ക് വലിയ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അതിന് മുമ്പായി പുന: സംഘടനയും നടക്കേണ്ട സാഹചര്യമുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷ പദവിയിലേക്ക് ഏറെ നാളായി രാജീവ് ചന്ദ്രശേഖറുടെ പേര് കേള്‍ക്കുന്നുണ്ട്. ഇതിനൊപ്പം ശോഭാ സുരേന്ദ്രന്‍ കൂടി പരിഗണിക്കപ്പെടുന്നതായി സൂചനകളുണ്ട. പുതിയ തലമുറയില്‍ സ്വാധീനം ഉണ്ടാക്കാനും എല്ലാവര്‍ക്കും തൃപ്തികരമായതുമായ ആള്‍ അദ്ധ്യക്ഷനാകണമെന്ന സാഹചര്യമാണ് രാജീവ് ചന്ദ്രശേഖറേയും ശോഭാ സുരേന്ദ്രനെയും പരിഗണിക്കുന്നതില്‍ വെക്കുന്ന മാനദണ്ഡം.

അതിന് പുറമേ ആര്‍എസ്എസും ബിജെപി കേന്ദ്രനേതൃത്വവുമായുള്ള അടുപ്പവും രാജീവ് ചന്ദ്രശേഖറിന് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടാന്‍ കാരണമാകുന്നുണ്ട്. കേരളം പോലെയുള്ള സാഹചര്യത്തില്‍ രാജീവ് ചന്ദ്രശേഖറിനെയും ശോഭാസുരേന്ദ്രനെയും പോലെ ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തിയാല്‍ അത് കൂടുതല്‍ ഗുണകരമാകുമെന്നും കേന്ദ്രത്തിന് വിലയിരുത്തലുണ്ട്്. ഐടി മേഖലയിലുള്ളവര്‍ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ടവര്‍ കൃഷി, ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവര്‍ തുടങ്ങി മദ്ധ്യവര്‍ത്തി സമൂഹത്തിനിടയില്‍ സ്വാധീനം ഉണ്ടാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ക്ക് കഴിയുമെന്ന വിലയിരുത്തലുകളും ശക്തമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രാജീവ് ചന്ദ്രശേഖര്‍ അതിന് ശേഷം കേരളത്തിലെ ബിജെപിയുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുണ്ട്. നഗരത്തില്‍ സ്വന്തമായി വീടും വാങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW